തിരക്ക് കുറയ്ക്കുന്നതിന് ദേവനഹള്ളിയിൽ പുതിയ മെഗാ ടെർമിനൽ; സർവേക്ക്‌ റെയിൽവേ ബോർഡിന്റെ അംഗീകാരം

ബെംഗളൂരു : ദേവനഹള്ളിയിൽ പുതിയ മെഗാ ടെർമിനലിനുള്ള സർവേക്ക്‌ റെയിൽവേ ബോർഡിന്റെ അംഗീകാരം.

ബെംഗളൂരു നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് ദേവനഹള്ളിയിൽ പുതിയ ടെർമിനൽ നിർമിക്കാൻ ബെംഗളൂരു റെയിൽവേ ഡിവിഷൻ പദ്ധതിയിട്ടത്.

ദേവനഹള്ളി സ്റ്റേഷന് സമീപമോ യെലഹങ്ക-ദേവനഹള്ളി -ചിക്കബെല്ലാപൂർ ഇടനാഴിയിലെ ഏതെങ്കിലും അനുയോജ്യമായ സ്ഥലത്തോ നിർദിഷ്ട മെഗാ കോച്ചിങ് ടെർമിനലിനായി അന്തിമ ലൊക്കേഷൻ സർവേ നടത്താനുള്ള നിർദേശത്തിനാണ് നിലവിൽ റെയിൽവേയുടെ അംഗീകാരം ലഭിച്ചത്.

ടെർമിനലിൽ കുറഞ്ഞത് 10 പ്ലാറ്റ്ഫോമുകളെങ്കിലും ഉണ്ടായിരിക്കുമെന്നാണ് റെയിൽവേ വിഭാവനം ചെയ്തിട്ടുള്ളത്. ഇത് കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ, ബെംഗളൂരു കന്റോൺമെന്റ് തുടങ്ങിയ നിലവിലുള്ള സ്റ്റേഷനുകളുടെ ബുദ്ധിമുട്ട് ഗണ്യമായി ലഘൂകരിക്കും.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

ഇവയെല്ലാം നിലവിൽ പരമാവധി ശേഷിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രതിവർഷം യാത്രക്കാരിലുണ്ടാകുന്ന വർധനവ് ഭാവിയിൽ സ്ഥിതിരൂക്ഷമാക്കും. ഇതിനാലാണ് ദേവനഹള്ളിയിൽ പുതിയ ഒരു മെഗാ ടെർമിനൽ എന്ന പദ്ധതി റെയിൽവേ ആവിഷ്കരിച്ചത്.

പദ്ധതി യാഥാർഥ്യമായാൽ ദേവനഹള്ളി ടെർമിനൽ നാലാമത്തെ ബെംഗളൂരുവിലെ പ്രധാന ടെർമിനലായി പ്രവർത്തിക്കും.

ഇതിൽ 12 പിറ്റ് ലൈനുകൾ, അഞ്ച് വാഷിങ് ലൈനുകൾ, 24 സ്റ്റേബിളിങ് ലൈനുകൾ, ആറ് ഹെവി റിപ്പയർ ബേ ലൈനുകൾ, രണ്ട് പിറ്റ് വീൽ ലാത്ത് ലൈനുകൾ, ആറ് സിക്ക് ലൈനുകൾ എന്നിവ ഉൾപ്പെടും.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

കൂടാതെ ലോക്കോ ബേകൾ, ലോൺഡ്രി, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങൾ, സ്റ്റോറുകൾ തുടങ്ങിയ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടും.

പ്രതിദിനം 36 റേക്കുകൾ കൈകാര്യംചെയ്യാൻ ശേഷിയുള്ള ഈ ടെർമിനൽ ബെംഗളൂരുവിന്റെ റെയിൽവേ അറ്റകുറ്റപ്പണികൾക്കുള്ള ശേഷിയും ഗണ്യമായി വർധിപ്പിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
[masterslider id="10"]

Related posts