കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ; എല്ലാ എംഎല്‍എമാരും യോഗത്തിനെത്തണമെന്നു നിർബന്ധം.

ബെംഗളൂരു: കര്‍ണാടകയിലെ നിര്‍ണ്ണായക രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ നിയമസഭാ കക്ഷി യോഗം വിളിച്ച് കോണ്‍ഗ്രസ്. നാളെയാണ് നിയമസഭാ കക്ഷി യോഗം നടക്കുക.

കോണ്‍ഗ്രസിന്‍റെ എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും നാളെ വൈകിട്ട് നടക്കുന്ന യോഗത്തിനെത്തണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാത്തവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്നും കൂടാതെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കേസെടുക്കുമെന്നും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

അതേസമയം, ബിജെപിയുടെ “ഓപ്പറേഷന്‍ ലോട്ടസ്” തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമം ഇപ്പോഴും തുടരികയാണ്. വിമതരെ കൂടെ നിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നത്. എന്തു വില കൊടുത്തും അത് സാധ്യമാക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറാണ്. ലക്ഷ്യം ഒന്ന് മാത്രം ബിജെപിയുടെ “ഓപ്പറേഷന്‍ ലോട്ടസ്” തകര്‍ക്കുക. വിമതരെ മുംബൈയിലെ റിനൈസന്‍സ് റിസോര്‍ട്ടില്‍നിന്നും തിരിച്ചെത്തിച്ചു മന്ത്രിസ്ഥാനം കൊടുത്തു കൂടെ നിര്‍ത്താനുള്ള നീക്കമാണ് ഇപ്പോള്‍ കോണ്‍ഗ്രെസ് നടത്തുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

കൂടാതെ, “കാണാതായ” രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തിയത് പാര്‍ട്ടിയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts