ഊർജ ഉത്‌പാദനത്തിന് മുതൽക്കൂട്ടായി എച്ച്.എ.എല്ലിന്റെ രണ്ടാമത്തെ കാറ്റാടിയന്ത്ര യൂണിറ്റ്

ബെംഗളൂരു: എച്ച്.എ.എല്ലിന്റെ 8.4 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ള രണ്ടാമത്തെ കാറ്റാടിയന്ത്ര യൂണിറ്റ് ബാഗൽകോട്ടിൽ തുടങ്ങി. നാലോളം കാറ്റാടിയന്ത്രങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ബെംഗളൂരുവിലേക്ക് ഇവിടെനിന്ന്‌ വൈദ്യുതി എത്തിക്കും. സുസ്‌ലോൺ എനർജി ലിമിറ്റഡിന്റെ സകരണത്തോടെ 59 കോടിയോളം ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്.

വർഷത്തിൽ 260 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് ഉത്‌പാദിപ്പിക്കാൻ കഴിയും. ബെംഗളൂരുവിലെ വിവിധ ഡിവിഷനുകളിൽ 25 ശതമാനത്തോളം വൈദ്യുതി ഇവിടെനിന്ന്‌ വിതരണംചെയ്യാം. ഇതോടെ 18 കോടിയോളമായിരിക്കും കമ്പനിയുടെ സാമ്പത്തികനേട്ടമെന്നാണ് കണക്ക്.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

എച്ച്.എ. എല്ലിന്റെ ആദ്യ കാറ്റാടിപ്പാടം ദാവൻഗരെയിലാണ് സ്ഥതിചെയ്യുന്നത്. 6.3 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ ഇതിന് ശേഷിയുണ്ട്. എച്ച്.എ. എൽ. വിമാനത്താവളത്തിൽ സൗരോർജ പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts