ചോളം ചുടുന്നതില്‍ ഹൈടെക്കായി എണ്‍പതുകാരി; സോളാര്‍ പാനലും ഫാനും ഉപയോഗിച്ചുള്ള ചോളം ചുടുന്നത് കാണാനും കഴിക്കാനും തിരക്കേറുന്നു!

ബെംഗളൂരു: വിധാന്‍ സൗധയ്ക്ക് മുന്നില്‍ 80കാരി ആയ ശെല്‍വമ്മയുടെ കടയ്ക്കു മുന്നില്‍ ചുട്ടെടുക്കുന്ന രസകരമായ ചോളം തിന്നാനെത്തുന്നവരേക്കാള്‍ അധികം ആളുകള്‍ കൂടുന്നുണ്ട് ശെല്‍വമ്മയുടെ ഹൈടക്ക് ചോളം ചുടല്‍ കാണാൻ.

വിധാന്‍ സൗധയ്ക്ക് മുന്നില്‍ ചോളം ചുട്ടെടുക്കുന്ന ശെല്‍വമ്മ ഇവിടെയുള്ളവര്‍ക്കെല്ലാം വളരെ സുപരിചിതയാണ്. എന്നാല്‍ സോളാര്‍ പാനലും കറങ്ങുന്ന ഫാനും ഉപയോഗിച്ചാണ് ശെല്‍വമ്മ ഇപ്പോള്‍ ചോളം ചുടുന്നത്. ഇതു കാണാന്‍ വലിയ ജനക്കൂട്ടമാണ് ഇപ്പോള്‍ ശെല്‍വമ്മയുടെ ഉന്തുവണ്ടിക്കു ചുറ്റും തടിച്ചു കൂടുന്നത്. ഏത് ഒരു ജോലിയും സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ച് ആയാസ രഹിതവും പരിസ്ഥിതി സൗഹാർദ്ദവും ആക്കാൻ പ്രായം ഒരു തടസ്സം അല്ല എന്നതിന്റെ ശക്തമായ ഉദാഹരണം.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

കനിലിലാണ് ശെല്‍വമ്മ ഇതിനു മുമ്പ് ചോളം ചുട്ടെടുത്തിരുന്നത്. എന്നാല്‍ കനല്‍ കെടാതിരിക്കാന്‍ വീശി മടുത്ത ശെല്‍വമ്മയുടെ ബുദ്ധിമുട്ടുകള്‍ കണ്ട രണ്ട് യുവാക്കളാണ് സോളാര്‍ ഫാന്‍ സമ്മാനിച്ചത്. ഇതിനോടൊപ്പം ഒരു ലൈറ്റ് കൂടി ഉള്ളതിനാല്‍ ശെല്‍വമ്മയ്ക്ക് രാത്രിയിലും ജോലി ചെയ്യാം. വിപണിയില്‍ 9000 രൂപയുള്ള ഉപകരണമാണ് യുവാക്കള്‍ നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
[masterslider id="10"]

Related posts