ബന്ദിപുർ കടുവ സംരക്ഷണകേന്ദ്രത്തിലെ സഫാരി സംവിധാനത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായവർധന

ബെംഗളൂരു: കനത്തമഴയെത്തുടർന്ന് താത്കാലികമായി അടച്ചിട്ട ബന്ദിപുർ കടുവ സംരക്ഷണകേന്ദ്രത്തിലെ സഫാരി സംവിധാനത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായവർധന.

താത്കാലികമായി അടച്ചിട്ട ബന്ദിപുർ സംരക്ഷണ വനമേഖലയിലേക്ക് ജൂൺ ഒന്നു മുതലാണ് യാത്രക്കാരെ വാഹന സംവിധാനത്തിലൂടെ കടുവ സംരക്ഷണ കേന്ദ്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ച് തുടങ്ങിയത്.

മഴ കനത്തതോടെ കാട്ടിലെ മിക്ക തടാകങ്ങളും വെള്ളക്കെട്ടുകളും നിറഞ്ഞു. പച്ചപ്പും ജലലഭ്യതയും കൂടിയതോടെ വന്യജീവികളെത്തുന്നതും കൂടി.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

വന്യമൃഗങ്ങളെ കാണുന്നതിനായി സഫാരി സംവിധാനത്തിലേക്ക് കാഴ്ചക്കാരുടെ എണ്ണവും ഇരട്ടിയായി.

സന്ദർശകരിൽ ഒരാൾ പകർത്തിയ വിഡീയോ ദൃശ്യം ഇപ്പോൾ പ്രചരിക്കുകയാണ്. കടുവ സംരക്ഷണ കേന്ദ്രത്തിലെ തടാകത്തിൽനിന്ന് വെള്ളം കുടിക്കാനെത്തിയ മാനിനെ കടുവ വേട്ടയാടുന്ന ചിത്രമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

വെള്ളം കുടിക്കാനെത്തുന്ന മാനിനെ കടുവ നീരീക്ഷിക്കുന്നതും വെള്ളം കുടിക്കുമ്പോൾ പിറകിലൂടെയെത്തി കഴുത്തിന് കടിച്ച് വലിച്ചിഴയ്ക്കുന്ന വീഡിയോ ദൃശ്യമാണ് സാമൂഹികമാധ്യമത്തിലടക്കം പ്രചരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
[masterslider id="10"]

Related posts