രണ്ടുവർഷത്തിൽ 6.57 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപത്തിന് ധാരണയായെന്ന് സംസ്ഥാന സർക്കാർ

ബെംഗളൂരു : കർണാടകത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിൽ 6.57 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപത്തിന് ധാരണയായെന്ന് സംസ്ഥാന സർക്കാർ. ഈ കാലയളവിൽ വൻകിട കമ്പനികളുമായി 115 ധാരണാപത്രങ്ങളിലാണ് ഒപ്പിട്ടത്.

ഈ നിക്ഷേപങ്ങൾ യാഥാർഥ്യമാകുന്നതോടെ 2.3 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കും. കൂടാതെ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന 1100 സംരംഭങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു. ഇതിലൂടെ നാലുലക്ഷംകോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

  കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടിപ്പിക്കുന്നതിനിടെ അപകടം; അഞ്ച് പേർക്ക് പരിക്ക്

അടുത്ത അഞ്ചുവർഷത്തിൽ 7.5 ലക്ഷം കോടി നിക്ഷേപം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് വ്യവസായവകുപ്പ് മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു.

ഈ സംരംഭങ്ങൾകൂടി യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്ത് പുതിയ 20 ലക്ഷം തൊഴിൽസൃഷ്ടിക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. നിക്ഷേപസാധ്യതയുള്ള മേഖലകൾ കണ്ടെത്തി ഇവയിലേക്ക് നിക്ഷേപം ആകർഷിക്കാനുള്ള പ്രവർത്തനരൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിൽ സഞ്ചരിച്ച കുടുംബത്തെ വളഞ്ഞിട്ട് ആക്രമിച്ചു ; മു​ൻ ബി.​ജെ.​പി എം.​പി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡേ​ക്ക് എ​തി​രെ കേ​സ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us