സംസ്ഥാനത്തെ സ്വകാര്യ എൻജിനിയറിങ് കോളേജുകളിലെ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു : കർണാടകത്തിൽ സ്വകാര്യ എൻജിനിയറിങ് കോളേജുകളിലെ സർക്കാർ ക്വാട്ട സീറ്റുകളിൽ ഫീസ് വർധനയ്ക്ക് സർക്കാർ അംഗീകാരം. നിലവിലുള്ള ഫീസിന്റെ ഏഴരശതമാനം വർധിപ്പിക്കാൻ സർക്കാർ അനുമതിനൽകി.

കർണാടക അൺ എയ്ഡഡ് പ്രൈവറ്റ് എൻജിനിയറിങ് കോളേജ് അസോസിയേഷൻ പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. എം.സി. സുധാകറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ

അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചതും കോളേജുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതുമുൾപ്പെടെ ചൂണ്ടിക്കാട്ടി ബിരുദകോഴ്‌സുകൾക്ക് 15 ശതമാനം ഫീസ് വർധനയാണ് അസോസിയേഷൻ ആവശ്യപ്പെട്ടത്.

ഇതംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. സർക്കാർ, എയ്ഡഡ് കോളേജുകളിലെ ഫീസ് നിരക്കിൽ ഇക്കൊല്ലം മാറ്റമുണ്ടാകില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us