നഗരത്തിൽ നിന്നും ലഹരിക്കടത്ത് നടത്തുന്നതിനിടെ മലയാളി സംഘത്തിന്റെ ഒരാൾ പോലീസ് പിടിയിൽ; മൂന്നുപേർ രക്ഷപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ ലഹരിക്കടത്തിലേർപ്പെട്ട മലയാളി സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ.

മൂന്നുപേർ രക്ഷപ്പെട്ടു. പാലക്കാട് സ്വദേശി സച്ചിൻ തോമസ് (25)ആണ് പിടിയിലായത്. പാലക്കാട് സ്വദേശികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവരാണ് രക്ഷപ്പെട്ടത്.

ഇവരുടെ താമസസ്ഥലത്ത് സൂക്ഷിച്ച 160 കിലോഗ്രാം കഞ്ചാവ്, ഒരുകിലോഗ്രാം ഹൈഡ്രോ-കഞ്ചാവ്, 800 ഗ്രാം എംഡിഎംഎ ക്രിസ്റ്റൽ എന്നിവ പിടിച്ചെടുത്തു. ഇവയ്ക്ക് 75 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ബെംഗളൂരുവിലെ ആനേക്കലിലുള്ള ഫ്ലാറ്റിലാണ് ഇവർ താമസിച്ചുവന്നതെന്ന് ബെംഗളൂരു റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് സി.കെ. ബാബ പറഞ്ഞു. നിർമാണം പൂർത്തിയാകാത്ത പാർപ്പിട സമുച്ചയത്തിലായിരുന്നു ഫ്ലാറ്റ്.

വെള്ളിയാഴ്ച രാവിലെ പാർപ്പിട സമുച്ചയത്തിലെ നിർമാണപ്രവൃത്തികൾ പരിശോധിക്കാൻ ഏതാനും എൻജിനിയർമാരെത്തിയിരുന്നു.

ഇവർ പോലീസുകാരാണെന്ന് തെറ്റിദ്ധരിച്ച് ലഹരിസംഘം രണ്ടാംനിലയിലെ ഫ്ലാറ്റിൽനിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
[masterslider id="10"]

Related posts