കെആർഎസ് അണക്കെട്ട് മുഴുവൻ സമയ നിരീക്ഷണത്തിൽ

ബെംഗളൂരു: ഇന്ത്യ-പാക്് സംഘർഷത്തെ തുടർന്ന് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം സംസ്ഥാനത്തെ അണക്കെട്ടുകളിൽ സുരക്ഷ ശക്തമാക്കി.

പ്രധാന അണക്കെട്ടുകളായ കൃഷ്ണ രാജ സാഗർ (കെആർഎസ്), കബിനി, ഹാരങ്കി, ഹേമാവതി, നുഗു, താരക എന്നിവിടങ്ങളിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

സംസ്ഥാനത്തെ നിർണായക ജലസ്രോതസായ കെആർഎസ് അണക്കെട്ട് മുഴുവൻ സമയ നിരീക്ഷണത്തിലാണ്. 2016 മുതൽ ഇവിടെ കർണാടക ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (കെഐഎസ്എഫ്) നിരീക്ഷണത്തിലാണ്.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

പുതിയ നിർദേശത്തെ തുടർന്ന് ഒരു ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിൽ ഒരു ഇൻസ്പെക്ടർ, രണ്ട് സബ് ഇൻസ്പെക്ടർമാർ എന്നിവരടക്കം 56 ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

കെആർഎസ് അണക്കെട്ടിനും പരിസര പ്രദേശങ്ങൾക്കും സമീപം ഡ്രോണുകൾ കർശനമായി നിരോധിച്ചു.

തൊട്ടടുത്തുള്ള ബൃന്ദാവൻ ഗാർഡൻ സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ പ്രവേശന കവാടങ്ങളിൽ കർശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മേഖല കർശന നിരീക്ഷണത്തിലാണെന്ന് കെഐഎസ്എഫ് അസി. കമാൻഡന്റ് പ്രമോദ് പറഞ്ഞു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts