വേദിയിൽ കുഴഞ്ഞ് വീണ് നടൻ വിശാൽ 

ചെന്നൈ: പൊതുവേദിയില്‍ കുഴഞ്ഞു വീണ് നടൻ വിശാല്‍. സൗന്ദര്യ മത്സരത്തിന് ആശംസകള്‍ അറിയിച്ച്‌ തിരികെ പോകാൻ തുടങ്ങുമ്പോഴാണ് താരം ബോധരഹിതനായി വീണത്. വില്ലുപുരം ജില്ലയിലെ കൂവഗത്തായിരുന്നു സംഭവം. നടൻ കുഴഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ആശുപത്രിയില്‍ എത്തിച്ച നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അവർ വ്യക്തമാക്കി. കൂവഗം കൂത്താണ്ടവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ട്രാൻസ്ജെൻഡറുകളുടെ സൗന്ദര്യ മത്സരം ഒരുക്കുന്നത് പതിവാണ്. മുഖ്യാതിഥിയായാണ് നടൻ വേദിയിലെത്തിയത്. മത്സരാർത്ഥികളുമായി സംസാരിച്ച്‌ മടങ്ങുന്നതിനിടെയാണ് നടൻ കുഴഞ്ഞു വീണത്. ഉച്ച ഭക്ഷണം കഴിക്കാതിരുന്നതുകെണ്ടുള്ള ക്ഷീണത്തെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും…

Read More

ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി 

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇന്ത്യൻ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരത്തെ ബന്ധപ്പെട്ട് വിരാട് കോലിയെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കോലി ഇന്‍സ്റ്റഗ്ലാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

യുവ കന്നഡ ഹാസ്യനടൻ രാകേഷ് പൂജാരി അന്തരിച്ചു 

ബെംഗളൂരു: കന്നഡ റിയാലിറ്റി ഷോയായ കോമഡി ഖിലാഡിഗലു-സീസണ്‍ 3 യുടെ ഭാഗമായ കലാകാരനും ഹാസ്യനടനുമായ രാകേഷ് പൂജാരി അന്തരിച്ചു. 33 വയസായിരുന്നു. കർണാടകയിലെ കാർക്കളയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ഉഡുപ്പി സ്വദേശിയായ രാകേഷിന് ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് റിപ്പോർട്ടുകള്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ അദ്ദേഹം കുഴഞ്ഞുവീണു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൈതന്യ കലാവിദാരു നാടക സംഘത്തിലൂടെയാണ് രാകേഷിന്റെ പെർഫോമിങ് ആർട്‌സ് ആരംഭിച്ചത്. 2014 ല്‍ ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത തുളു റിയാലിറ്റി ഷോയായ കടലേ ബാജില്‍ വഴിയാണ് അദ്ദേഹം ആദ്യകാല…

Read More

ബെംഗളൂരു-കനകപുര പാതയിൽ ടോൾ പിരിവ് ആരംഭിച്ച് ദേശീയ പാതാ അതോറിറ്റി

ബെംഗളൂരു : ബെംഗളൂരു-കനകപുര പാതയിലൂടെ യാത്ര ചെയ്യാൻ ഇനി ടോൾ നൽകണം. ദേശീയ പാതാ അതോറിറ്റി ഈ പാതയിൽ ടോൾ പിരിവ് ആരംഭിച്ചു. സോമനഹള്ളിയിൽ സ്ഥാപിച്ച ബൂത്തിൽ വെള്ളിയാഴ്ച മുതലാണ് വാഹനങ്ങളിൽനിന്ന് ടോൾ പിരിച്ചു തുടങ്ങിയത്. ബെംഗളൂരുവിനെ തമിഴ്‌നാട്ടിലെ ദിൻഡിഗലുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 209-ന്റെ ഭാഗമാണിത്. കനകപുര, മലവള്ളി, കൊല്ലെഗൽ, ചാമരാജനഗർ വഴിയാണ് പാത പോകുന്നത്. മലവള്ളിയിലെത്തി മൈസൂരുവിലേക്ക് പോകാനും ഈ പാത യാത്രക്കാർ ഉപയോഗിക്കാറുണ്ട്.

Read More

ബസ് പുറപ്പെട്ടാലും ടിക്കറ്റെടുക്കാം; ട്രാക്കിങ് സിസ്റ്റം ഉൾപ്പെടെ നടപ്പിലാക്കാൻ കേരള, കർണാടക ആർടിസികൾ

ksrtc

ബെംഗളൂരു∙ സംസ്ഥാനാന്തര ബസുകളുടെ സമയവും റൂട്ടും ഉൾപ്പെടെയുള്ള തൽസമയ വിവരം അറിയാനുള്ള വെഹിക്കിൾ ട്രാക്കിങ് മോണിറ്ററിങ് സിസ്റ്റം (വിടിഎംഎസ്) നടപ്പിലാക്കാൻ കേരള, കർണാടക ആർടിസികൾ നടപടിയെടുക്കുന്നു. സ്വകാര്യ ബസുകളുമായി കടുത്ത മത്സരം നേരിടുന്ന സംസ്ഥാനാന്തര റൂട്ടുകളിൽ ജിപിഎസ് ട്രാക്കിങ് ഉപയോഗിച്ച് ലൈവ് ടിക്കറ്റ് ബുക്കിങ് സൗകര്യം ലഭ്യമാകും. ബസ് പുറപ്പെട്ടാലും ഒഴിവുള്ള സീറ്റുകളിൽ അടുത്ത പ്രധാന സ്റ്റോപ്പുകളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നതാണ് ലൈവ് ടിക്കറ്റിന്റെ മെച്ചം. ഇതോടെ സീറ്റുകൾ കാലിയായുള്ള സർവീസ് കുറയ്ക്കാനാകും, സാമ്പത്തിക നഷ്ടം കുറയും. കേരളത്തിലേക്കുൾപ്പെടെയുള്ള സംസ്ഥാനാന്തര റൂട്ടുകളിലെ…

Read More

കെആർഎസ് അണക്കെട്ട് മുഴുവൻ സമയ നിരീക്ഷണത്തിൽ

ബെംഗളൂരു: ഇന്ത്യ-പാക്് സംഘർഷത്തെ തുടർന്ന് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം സംസ്ഥാനത്തെ അണക്കെട്ടുകളിൽ സുരക്ഷ ശക്തമാക്കി. പ്രധാന അണക്കെട്ടുകളായ കൃഷ്ണ രാജ സാഗർ (കെആർഎസ്), കബിനി, ഹാരങ്കി, ഹേമാവതി, നുഗു, താരക എന്നിവിടങ്ങളിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തെ നിർണായക ജലസ്രോതസായ കെആർഎസ് അണക്കെട്ട് മുഴുവൻ സമയ നിരീക്ഷണത്തിലാണ്. 2016 മുതൽ ഇവിടെ കർണാടക ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (കെഐഎസ്എഫ്) നിരീക്ഷണത്തിലാണ്. പുതിയ നിർദേശത്തെ തുടർന്ന് ഒരു ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിൽ ഒരു ഇൻസ്പെക്ടർ, രണ്ട് സബ് ഇൻസ്പെക്ടർമാർ എന്നിവരടക്കം 56 ഉദ്യോഗസ്ഥരെ…

Read More
Click Here to Follow Us