വേദിയിൽ കുഴഞ്ഞ് വീണ് നടൻ വിശാൽ 

ചെന്നൈ: പൊതുവേദിയില്‍ കുഴഞ്ഞു വീണ് നടൻ വിശാല്‍.

സൗന്ദര്യ മത്സരത്തിന് ആശംസകള്‍ അറിയിച്ച്‌ തിരികെ പോകാൻ തുടങ്ങുമ്പോഴാണ് താരം ബോധരഹിതനായി വീണത്.

വില്ലുപുരം ജില്ലയിലെ കൂവഗത്തായിരുന്നു സംഭവം. നടൻ കുഴഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

ആശുപത്രിയില്‍ എത്തിച്ച നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അവർ വ്യക്തമാക്കി.

കൂവഗം കൂത്താണ്ടവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ട്രാൻസ്ജെൻഡറുകളുടെ സൗന്ദര്യ മത്സരം ഒരുക്കുന്നത് പതിവാണ്.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

മുഖ്യാതിഥിയായാണ് നടൻ വേദിയിലെത്തിയത്. മത്സരാർത്ഥികളുമായി സംസാരിച്ച്‌ മടങ്ങുന്നതിനിടെയാണ് നടൻ കുഴഞ്ഞു വീണത്.

ഉച്ച ഭക്ഷണം കഴിക്കാതിരുന്നതുകെണ്ടുള്ള ക്ഷീണത്തെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും അല്ലാതെ നടന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ടീം വ്യക്തമാക്കി.

കൃത്യമായ സമയത്ത് കഴിക്കണമെന്ന് മെഡിക്കല്‍ ടീം അദ്ദേഹത്തോടു നിർദേശിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പില്‍ അവർ അറിയിച്ചു. നേരത്തെയും വിശാല്‍ ആരോഗ്യം ക്ഷയിച്ച നിലയില്‍ പൊതുവേദിയില്‍ എത്തിയിരുന്നു.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

അന്ന് താരത്തിന് മൈക്ക് പോലും നേരെ പിടിക്കാനാകാതെ കൈകള്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു. അന്ന് താരത്തിന്റെ ടീം പറഞ്ഞത് പനിയെന്നായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
[masterslider id="10"]

Related posts