യുവ കന്നഡ ഹാസ്യനടൻ രാകേഷ് പൂജാരി അന്തരിച്ചു 

ബെംഗളൂരു: കന്നഡ റിയാലിറ്റി ഷോയായ കോമഡി ഖിലാഡിഗലു-സീസണ്‍ 3 യുടെ ഭാഗമായ കലാകാരനും ഹാസ്യനടനുമായ രാകേഷ് പൂജാരി അന്തരിച്ചു.

33 വയസായിരുന്നു. കർണാടകയിലെ കാർക്കളയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ഉഡുപ്പി സ്വദേശിയായ രാകേഷിന് ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് റിപ്പോർട്ടുകള്‍.

സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ അദ്ദേഹം കുഴഞ്ഞുവീണു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചൈതന്യ കലാവിദാരു നാടക സംഘത്തിലൂടെയാണ് രാകേഷിന്റെ പെർഫോമിങ് ആർട്‌സ് ആരംഭിച്ചത്.

  അമേരിക്കയിൽ ഭാര്യയെയും മകനെയും വെടിവെച്ച് കൊന്ന്‌ സ്വയം ജീവനൊടുക്കി മാണ്ഡ്യ സ്വദേശിയായ ഐടി സംരംഭകൻ

2014 ല്‍ ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത തുളു റിയാലിറ്റി ഷോയായ കടലേ ബാജില്‍ വഴിയാണ് അദ്ദേഹം ആദ്യകാല അംഗീകാരം നേടിയത്.

വിശ്വരൂപ് എന്നറിയപ്പെട്ടിരുന്ന രാകേഷ് ടിവി പ്രേക്ഷകർക്കിടയില്‍ അറിയപ്പെടുന്ന ഒരു മുഖമായിരുന്നു.

കോമഡി ഖിലാഡിഗലു എന്ന പരമ്പരയുടെ രണ്ടാം സീസണില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ശ്രദ്ധാകേന്ദ്രമായത്.

ആ സീസണില്‍ അദ്ദേഹത്തിന്റെ ടീം രണ്ടാം സ്ഥാനം നേടി.

നാടകത്തിലും സിനിമയിലും രാകേഷ് സജീവമായിരുന്നു.

പൈല്‍വാൻ, ഇത് എന്ത ലോകവയ്യ തുടങ്ങിയ കന്നഡ ചിത്രങ്ങളിലും പെറ്റ്കമ്മി, അമ്മേർ പോലീസ് തുടങ്ങിയ തുളു സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ സ്കൂളുകൾക്ക് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തത്തിനുപിന്നാലെ കുടുംബസമേതം ലണ്ടനിലേക്കുപോയി; കോലിക്കെതിരേ വിമർശനം

Related posts

Click Here to Follow Us