എച്ച്.ഡി.ദേവഗൗഡയുടെയും മല്ലികാർജുൻ ഖർഗെയുടെയും ആസ്തിയിൽ 15 മാസത്തിനുള്ളിൽ 40% വർധന!

ബെംഗളൂരു : മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച് ഡി ദേവഗൗഡയുടെയും മുതിർന്ന കോൺഗ്രസ് നേതാവായ മല്ലികാർജുൻ ഖർഗെയുടെയും സ്ഥാവര ആസ്തികളിൽ ലോകസഭ ഇലക്ഷന് ശേഷമുള്ള 15 മാസത്തിനുള്ളിൽ 40% വർദ്ധനവ് .

മാർച്ച് 2019 ൽ കലബുറഗി ലോകസഭ സീറ്റിൽ നിന്നും മല്ലികാർജുൻ ഖർഗെ മത്സരിക്കുമ്പോൾ, അന്ന് നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുടുംബ ആസ്തി 14 കോടി എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

ഇപ്പോൾ അത് 20 കോടിയായിട്ടുണ്ട് . 2019 ഇൽ ബാധ്യത 31 ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 23 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

ഇദ്ദേഹത്തിന് വാഹനങ്ങൾ ഒന്നും സ്വന്തമായി ഇല്ല.

തുംകുരു ലോക സഭ സീറ്റിൽ നിന്നും മാർച്ച് 2019 ഇൽ മത്സരിക്കുമ്പോൾ എച്ച് ഡി ദേവഗൗഡയുടെ ആസ്തി ( ഭാര്യ ചെന്നമ്മയുടെ പേരിലുള്ളവ കൂടെ ചേർത്ത്) 6 കോടി ആയിരുന്നു .

ഇപ്പോൾ അത് 8.8 കോടി ആണ് . ജൂൺ 2020 പ്രകാരം അദ്ദേഹത്തിന് 98 ലക്ഷം രൂപ ബാധ്യത ഉണ്ട് .

  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

ഇദ്ദേഹത്തിന് 3 അംബാസിഡർ കാറുകളും രണ്ട് ട്രാക്ടറുകളും സ്വന്തമായുണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
[masterslider id="10"]

Related posts