ബെംഗളുരു; ഇന്റർനെറ്റിന്റെ ഉപയോഗത്തിൽ കുതിച്ചയർന്ന് ബെംഗളുരു, ഗ്രാമങ്ങളിൽ മാർച്ച് മുതൽ മേയ്‌വരെയുള്ള കാലയളവിൽ ഗ്രാമങ്ങളിൽ ഇന്റർനെറ്റ് ഉപയോഗം കുത്തനെ വർധിച്ചതായി കണക്കുകൾ പുറത്ത്.
ഇത്തരത്തിൽ ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഭാരത് നെറ്റിന് പദ്ധതിക്ക് ഈ മാസങ്ങളിൽ 93,834 വരിക്കാരുടെ വർധനയാണുണ്ടായിരിക്കുന്നത്.
ജനുവരി മുതൽ 30,239 ജി.ബി.യാണ് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉപയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും ലോക്‌ഡൗണിന് ശേഷമാണ്. ജോലിക്ക് പുറത്തുപോകാൻ കഴിയാതെ വീട്ടിലിരുന്നവർ കൂടുതലും ഇന്റർ നെറ്റ് ഉപയോഗിച്ചതാണ് കാരണം.
എന്നാൽ ഓൺലൈൻ ക്ലാസുകൾക്കുവേണ്ടി വിദ്യാർഥികളും ഇന്റർനെറ്റ് കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു, ഇതും കാരണമാണ്. എന്നാൽ ഇതിനെ ശുഭകരമായ സൂചനയായാണ് ഗ്രാമീണമേഖലയിലെ ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടായ വർധനയെ ചൂണ്ടിക്കാട്ടുന്നത്.
ലോക്‌ഡൗൺ പൂർണമായും അവസാനിച്ചതലിനുശേഷം ഇന്റർനെറ്റ് ഉപയോഗത്തിൽ വല്യ മാറ്റം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.