കിങ് ഓഫ് കൊത്ത ഒടിടി യിലേക്ക്

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത.

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു.

ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു.

ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്‍റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു.

എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്.

ബോധപൂര്‍വ്വമായ ഡീഗ്രേഡിംഗ് ആണ് ചിത്രത്തിന് നേരെ ഉണ്ടാവുന്നതെന്ന് അണിയറക്കാര്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് സെപ്റ്റംബര്‍ 22 ന് നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts