കിങ് ഓഫ് കൊത്ത ഒടിടി യിലേക്ക്

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്‍റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ്…

Read More

കോൺഗ്രസ്‌ സർക്കാർ അഗാധമായ ഉറക്കത്തിലാണെന്ന ആരോപണവുമായി യെദ്യൂരപ്പ

ബെംഗളുരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഗാധമായ ഉറക്കത്തിലാണെന്ന ആരോപണവുമായി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂയൂരപ്പ. സംസ്ഥാനം വളരെ രൂക്ഷമായ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. വിവിധ ജില്ലകളിലെ വരള്‍ച്ചാ സാഹചര്യം നേരിടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണു കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം. വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ നേരിടാനുള്ള നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഉറക്കത്തിലാണ്. സര്‍ക്കാര്‍ പൊതുജനങ്ങളുടെ താല്‍പര്യം പാടെ മറന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ പദ്ധതികളെല്ലാം തല്‍ക്കാലത്തേക്കുള്ളവയാണ്. വികസന പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമായിരിക്കുകയാണ്. ജലസേചന പദ്ധതികളും നിശ്ചലമായി. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലത്തിന്റെ അളവ് കുറവായിട്ടും…

Read More

ഓൺലൈനായി ഫോൺ ഓർഡർ ചെയ്ത് വിദ്യാർത്ഥി ; ലഭിച്ചത് ചാർജർ മാത്രം; കമ്പനിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷൻ

അഹമ്മദാബാദ്: വിദ്യാർത്ഥികൾ ഓൺലൈനായി ഫോൺ ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് ചാർജറും വാറന്റി കാർഡും മാത്രം. ഇതോടെ വിദ്യാർത്ഥിക്ക് ഉണ്ടായ ദുരിതത്തിനും ആശ്ചര്യത്തിനും” മൊബൈൽ ഫോൺ തുകയ്ക്ക് പുറമെ 5,000 രൂപ നഷ്ടപരിഹാരവും തിരികെ അയച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനോടും മെഡിക്കൽ ഓഫീസറോടും ഗാന്ധിനഗർ ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ആമസോൺ ഇന്ത്യ ലിമിറ്റഡിലൂടെ Realme X3 ഓർഡർ ചെയ്ത് മാർച്ച് 30-ന് 16,949 രൂപ അടച്ച ശേഷം ലഭിച്ചത് ചാർജറും വാറന്റി കാർഡും മാത്രമായതോടെ ഗുജറാത്ത് വിദ്യാപീഠ വിദ്യാർത്ഥി ആശിഷ് മെഹ്‌റയാണ് ഉപഭോക്തൃ പരാതി…

Read More

കോടികളുടെ ലഹരി വസ്തുക്കളുമായി മലയാളികൾ ഉൾപ്പെടെ 15 പേർ അറസ്റ്റിൽ 

ബെംഗളുരു: 7.83 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി നഗരത്തിൽ മലയാളികള്‍ ഉള്‍പ്പെടെ 14 പേര്‍ പിടിയില്‍. കേരളം, ഒഡിഷ സ്വദേശികളായ നാലുപേര്‍ വീതവും ബെംഗളൂരു സ്വദേശികളായ മൂന്നുപേരും മൂന്ന് വിദേശികളുമാണ് സെൻട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. വര്‍ത്തൂര്‍, ബനശങ്കരി, വിദ്യാരണ്യപുര, കോട്ടണ്‍പേട്ട്, കാഡുഗോഡി എന്നിവിടങ്ങളില്‍ സി.സി.ബി.യുടെ ലഹരിവിരുദ്ധ വിഭാഗം നടത്തിയ പരിശോധനകളിലാണ് പ്രതികള്‍ വലയിലായത്. ഇവരില്‍ നിന്ന് 182 കിലോഗ്രാം കഞ്ചാവ്, 1.450 കിലോഗ്രാം ഹാഷിഷ് ഓയില്‍, 16.2 ഗ്രാം എം.ഡി.എം.എ., 135 എക്സ്റ്റസി ഗുളികകള്‍, ഒരു കിലോഗ്രാം മെഫെഡ്രോണ്‍ പൗഡര്‍, 870 ഗ്രാം…

Read More

നടൻ നാഗചൈതന്യ വിവാഹിതനാവുന്നു!! വധു ആരെന്നല്ലേ?

തെലുങ്ക് നടന്‍ നാഗ ചൈതന്യ രണ്ടാമതും വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യയുടെ കുടുംബാംഗങ്ങള്‍ വിവാഹാലോചനയുമായി മുന്നോട്ടുപോകുകയാണെന്നും ഒരു വ്യവസായ കുടുംബത്തില്‍ നിന്നാണ് വധുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടി ശോഭിത ധുലിപാലയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടയിരുന്നു. ഇതിനെതിരേ ശോഭിത പ്രതികരിക്കുകയും ചെയ്തു. 2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ല്‍ ഗോവയില്‍ വച്ച്‌ നടന്ന അത്യാഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. നാലുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. എന്തായാലും അടുത്ത ഭാര്യ ശോഭിതയോ അതോ…

Read More

മംഗളൂരുവിലേക്ക് വന്ന യുവാവിനെ കാണാതായതായി പരാതി

ബംഗളൂരു: മംഗളൂരുവിലേക്ക് വന്ന യുവാവിനെ കാണാതായതായി പരാതി. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മധൂർ ചെന്നക്കോട്ടെ കൃഷ്ണയുടെ മകൻ അനിൽ കുമാറിനെ (36) കാണാനില്ലെന്നാണ് പരാതി. സഹോദരൻ നൽകിയ പരാതിയിൽ വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മാസം 28ന് ബേക്കറി ജോലിക്കായി മംഗളൂരുവിലേക്ക് പോയതായിരുന്നു പരാതിയിൽ പറയുന്നത്. 31ന് രാത്രി ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച് ഓഫായി. ബന്ധുക്കൾ മംഗളൂരുവിലെത്തി വ്യാപക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Read More

നടൻ ഷിയാസിനെതിരെ യുവതി നൽകിയ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കാസർകോട്: സിനിമാ ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ യുവതി നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിനിടെ ചെറുവത്തൂരിലെ ഹോട്ടൽ മുറിയിൽ വെച്ച്‌ ക്രൂരമായി മർദിച്ച്‌ എന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിൽ കാസർഗോഡ് ചന്തേര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷിയാസ് കരീമിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. തന്റെ കൈയ്യിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത് വിവാഹവാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. 2021…

Read More

പ്രീ പ്രൊഫേസ് ഫാമിലി മീറ്റ് ഇന്ന് വൈകുന്നേരം 4 മണി മുതൽ

ബെംഗളുരു: ബെംഗളുരു ഇസ്ലാമിക് ഗൈഡൻസ് സെൻ്ററും വിസ്ഡം യൂത്ത് ബെംഗളുരുവും ചേർന്ന് സംഘടിപ്പിക്കുന്ന പ്രീ പ്രോഫേസ് ഫാമിലി മീറ്റ് ഇന്ന് വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ഇന്ദിരാ നഗർ പ്രസ്റ്റീൻ പബ്ലിക് സ്കൂളിൽ വെച്ച് നടക്കും. നവംബർ 11,12 തീയ്യതകളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന പ്രോഫേസ് ൻ്റെ മുന്നോടിയായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും ഫാമിലി കൗൺസിലറുമായ ഡോ. ജൗഹർ മുനവ്വർ പാരൻ്റിംഗ് വിഷയത്തിൽ സംസാരിക്കും, കൂടാതെ മുസ്തഫ മദനിയും പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും (പ്രാർത്ഥനാ സൗകര്യം…

Read More

ടൈഫോയ്ഡ് ബാധിച്ച് മലയാളി ഡോക്ടർ ചെന്നൈയിൽ മരിച്ചു

ചെന്നൈ: തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടിൽ രവി-വനജ ദമ്പതികളുടെ മകൾ ആർ.സിന്ധു(26) ആണു മരിച്ചത്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. തുടർ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്.

Read More

കുഞ്ഞിനെയും കയ്യിലെടുത്ത് ഫയൽ നോക്കുന്ന മേയർ ആര്യ രാജേന്ദ്രൻ; ചിത്രം വൈറൽ

തിരുവനന്തപുരം: കൈക്കുഞ്ഞുമായെത്തി ജോലി ചെയ്യുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഒരു മാസം മാത്രമാണ് കുഞ്ഞിന് പ്രായം. കുഞ്ഞിനെ ഇടതുകയ്യാല്‍ ചേര്‍ത്തുപിടിച്ച്‌ ഫയല്‍ നോക്കുന്ന ആര്യയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഓഗസ്റ്റ് 10 നാണ് ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവിനും കുഞ്ഞ് ജനിച്ചത്. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആര്യയെ അഭിനന്ദിച്ചും മാതൃകയെന്ന് പ്രകീര്‍ത്തിച്ചും നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്യുന്നത്. കുഞ്ഞുമായി പാര്‍ലമെന്റിലെത്തി ലോകശ്രദ്ധ നേടിയ ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജെസീന്ത…

Read More
Click Here to Follow Us