നടി അമല പോൾ വിവാഹിതയാകുന്നു

കൊച്ചി: നടി അമലപോള്‍ വീണ്ടും വിവാഹിതയാകുന്നു. അമലയുടെ സുഹൃത്ത് ജഗത് ദേശായി ആണ് ഈ കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ജിപ്സി ക്യൂന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷന്‍ വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയത്. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും…

Read More

നടൻ നാഗചൈതന്യ വിവാഹിതനാവുന്നു!! വധു ആരെന്നല്ലേ?

തെലുങ്ക് നടന്‍ നാഗ ചൈതന്യ രണ്ടാമതും വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യയുടെ കുടുംബാംഗങ്ങള്‍ വിവാഹാലോചനയുമായി മുന്നോട്ടുപോകുകയാണെന്നും ഒരു വ്യവസായ കുടുംബത്തില്‍ നിന്നാണ് വധുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടി ശോഭിത ധുലിപാലയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടയിരുന്നു. ഇതിനെതിരേ ശോഭിത പ്രതികരിക്കുകയും ചെയ്തു. 2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ല്‍ ഗോവയില്‍ വച്ച്‌ നടന്ന അത്യാഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. നാലുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. എന്തായാലും അടുത്ത ഭാര്യ ശോഭിതയോ അതോ…

Read More

നിയമ സർവ്വകലാശാലയുടെ രണ്ടാം, നാലാം സെമസ്റ്റർ പരീക്ഷകൾ പൂർത്തിയാക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു.

ബെംഗളൂരു: ത്രിവത്സര എൽഎൽബി കോഴ്‌സിന്റെ രണ്ടും നാലും സെമസ്റ്ററുകളിലെ വിദ്യാർഥികളുടെ പരീക്ഷ/മൂല്യനിർണ്ണയ നടപടികൾ ഉടൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാൻ കർണാടക സംസ്ഥാന നിയമ സർവകലാശാലയോട് കർണാടക ഹൈക്കോടതി നിർദേശിച്ചു. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ജസ്റ്റിസ് എസ് ജി പണ്ഡിറ്റും ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്‌ഡെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച്, ഓൺലൈൻ/ഓഫ്‌ലൈൻ/ബ്ലെൻഡഡ്/ഓൺലൈൻ ഓപ്പൺ ബുക്ക് പരീക്ഷ (OBE)/അസൈൻമെന്റ് അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയം (ABE)/ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) നിർദ്ദേശിച്ചിട്ടുള്ള ഗവേഷണ പേപ്പറുകൾ, കൂടാതെ പത്ത് ദിവസത്തിനുള്ളിൽ മറ്റ് പ്രസക്തമായ രേഖകളും പാസാക്കിയ ഉത്തരവ് മാറ്റിവെക്കുക എന്ന് …

Read More

ബെം​ഗളുരുവിൽ മെ​ഗാ വാക്സിനേഷൻ‌ ക്യാംപ് മല്ലേശ്വരത്ത്; സമയക്രമം ഇങ്ങനെ

ബെം​ഗളുരു; ബിബിഎംപിയുടെ മെ​ഗാ വാക്സിനേഷൻ ക്യാംപ് മല്ലേശ്വരത്ത് പ്രവർത്തനം തുടങ്ങി. ബിബിഎംപിയുടെ രണ്ടാമത്തെ ക്യാംപാണിത്. എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ രാത്രി പത്തുമണി വരെയാണ് ക്യാംപ് പ്രവർത്തിക്കുക എന്ന് അധികാരികൾ വ്യക്തമാക്കി. കോദണ്ഡപുരയിലെ രാമപുരയിലെ കബഡി ​ഗ്രൗണ്ടിൽ ആണ് ക്യാംപ് സജ്ജമാക്കിയത്. ക്യാംപിൽ എത്തുന്നവർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ വാക്സിനേഷൻ സ്വീകരിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വാക്സിന് ശേഷം അരമണിക്കൂർ വിശ്രമിക്കാനും സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും മുതിർന്നവർക്കും വേണ്ടി പിങ്ക് കൗണ്ടറും പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു, ഡോക്ടറുടെ സേവനവും…

Read More

എങ്ങുമെത്താതെ മെട്രോ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ

ബെം​ഗളുരു: മന്ദ​ഗതിയിലായി മെട്രോ രണ്ടാം ഘട്ട നിർമ്മാണം. അഞ്ജനാപുര- ഹെബ്ബാ​ഗോഡി, ബയ്യപ്പനഹള്ളി-വൈറ്റ് ഫീൽഡ് പാത എന്നിവയുടെ സ്ഥലമെടുപ്പാണ് ഇതുവരെയും പൂർത്തിയാകാതെ കിടക്കുന്നത്. ഡെയറി സർക്കിൾ,-നാ​ഗവാര, സിൽക്ക് ബോർഡ്- കെആർ പുരം പാതകളുടെ സ്ഥലമെടുപ്പും ഇഴഞ്ഞു നീങ്ങുകയാണ്. നിർമ്മാണം മന്ദ​ഗതിയിലായതോടെ മെട്രോ നിർമ്മാണ ചിലവ് 26405 കോടിയിൽ നിന്ന് കുത്തനെ കൂടുക ഏകദേശം 32000 കോടി എന്നതിലേക്കാണ്.

Read More
Click Here to Follow Us