സൈനിക ക്യാമ്പിലേക്ക് മണ്ണിടിഞ്ഞുവീണു; നിരവധിപേരെ കാണാതായി

മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാമ്പിലേക്ക് മണ്ണിടിഞ്ഞുവീണ് നിരവധിപേരെ കാണാതായി. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ഇരുപതോളം പേർ അപകടത്തിൽ പെട്ടതായാണ് വിവരം ഇവരിൽ 13 പേരെ രക്ഷപ്പെടുത്തി.. അപകടത്തിൽ ഇന്ത്യൻ സൈനികർ താമസിച്ചിരുന്ന പ്രദേശത്തെ ഒരു ഭാഗം മുഴുവൻ മണ്ണിനടിയിൽ പെടുകയായിരുന്നു. രക്ഷാപ്രവർത്തനത്തിലൂടെ കണ്ടെത്തിയ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്നാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്. തീവ്രമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നു കൊണ്ടിരിക്കുന്നത്. വൈകാതെ എല്ലാവരേയും രക്ഷപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൈനികവൃത്തങ്ങൾ വ്യക്തമാക്കി.

Read More

പൊതുജനങ്ങൾക്കും ആയുധ പരിശീലനം നൽകാനൊരുങ്ങി കേരള പൊലീസ്

തിരുവനന്തപുരം: പൊതുജനങ്ങൾക്കും ആയുധ പരിശീലനം നൽകാനൊരുങ്ങി പൊലീസ്. തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുമെന്നും പരിശീലനത്തിന് 5,000 രൂപ ഫീസ് ഈടാക്കുമെന്നും ഡിജിപി പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശീലനം. തോക്കു ലൈസെൻസ് ഉള്ളവർക്കും അതുപോലെതന്നെ തോക്കിനായി അപേക്ഷിക്കുന്നവർക്കും പോലീസ് ആയുധ പരിശീലനം നൽകും. മൂന്ന് മാസത്തിൽ ഒരിക്കലാണ് ഇ കോഴ്സ് നടക്കുന്നത്. ആയുധം എങ്ങനെ ഉപയോഗിക്കാം ആയുധങ്ങൾ എങ്ങനെ സൂക്ഷിക്കാം എന്നിവയടക്കമുള്ള കൃത്യമായ സിലബസ്‌വെച്ചാണ് പരിശീലനം നൽകുക പരിശീലനം കാലാവധി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നല്‍കുമെന്നും ഡി.ജി.പി അനില്‍ കാന്ത് പുറപ്പെടുവിച്ച…

Read More

ബിഎസ്എഫ് ക്യാംപ് ;14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബെം​ഗളുരു; യെലഹങ്ക ബിഎസ്എഫ് പരിശീലന ക്യാംപിൽ 14 സൈനികർ കൂടി പോസിറ്റീവായതോടെ ആകെ കേസുകൾ 94 ആയി ഉയർന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച്ചകളിലായി പരിശീലനത്തിനായി എത്തിയ സൈനികരാണ് ഇപ്പോൾ കോവിഡ് പോസിറ്റീവായിരിയ്ക്കുന്നത്. പ്രകാശ് ആശുപത്രിയിലും , ദേവനഹള്ളി ​ഗവൺമെൻ‌റ് ആശുപത്രിയിലും ക്യാംപിലെ കോവിഡ് കെയർ കേന്ദ്രത്തിലുമായി ചികിത്സയിലാണുള്ളത്. കോവിഡ് ലക്ഷണങ്ങളുള്ളവരെയാണ് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുന്നത്. മേഘാലയയിൽ നിന്നും ഷില്ലോങിൽ വന്ന 34 സൈനികർക്കാണ് ആദ്യം കോവിഡ് സ്ഥിതീകരിയ്ച്ചത്.

Read More

ബെം​ഗളുരുവിൽ മെ​ഗാ വാക്സിനേഷൻ‌ ക്യാംപ് മല്ലേശ്വരത്ത്; സമയക്രമം ഇങ്ങനെ

ബെം​ഗളുരു; ബിബിഎംപിയുടെ മെ​ഗാ വാക്സിനേഷൻ ക്യാംപ് മല്ലേശ്വരത്ത് പ്രവർത്തനം തുടങ്ങി. ബിബിഎംപിയുടെ രണ്ടാമത്തെ ക്യാംപാണിത്. എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ രാത്രി പത്തുമണി വരെയാണ് ക്യാംപ് പ്രവർത്തിക്കുക എന്ന് അധികാരികൾ വ്യക്തമാക്കി. കോദണ്ഡപുരയിലെ രാമപുരയിലെ കബഡി ​ഗ്രൗണ്ടിൽ ആണ് ക്യാംപ് സജ്ജമാക്കിയത്. ക്യാംപിൽ എത്തുന്നവർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ വാക്സിനേഷൻ സ്വീകരിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വാക്സിന് ശേഷം അരമണിക്കൂർ വിശ്രമിക്കാനും സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും മുതിർന്നവർക്കും വേണ്ടി പിങ്ക് കൗണ്ടറും പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു, ഡോക്ടറുടെ സേവനവും…

Read More
Click Here to Follow Us