വനിത എസ്.ഐ സ്വയം വെടിവെച്ചു, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബെംഗളൂരു: പുതുമംഗലാപുരം തുറമുഖ കവാടത്തിൽ സുരക്ഷാ ഡ്യൂട്ടിയിലിരിക്കെ കേന്ദ്ര വ്യവസായ സേനയിലെ വനിത സബ് ഇൻസ്‌പെക്ടർ സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള ജ്യോതി ബായിയാണ് ബുധനാഴ്ച തലക്ക് നേരെ വെടിയുതിർത്തത്. ഗുരുതരാവസ്ഥയിൽ ഇവരെ മംഗളൂരു എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് പോലീസ് പറഞ്ഞു. മാതാവിന് എഴുതിവെച്ച ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവിതം ക്ലേശകരമായതിനാൽ താൻ വളരെ ക്ഷീണിതയാണെന്നും ഈ കൃത്യതയിൽ മറ്റാർക്കും പങ്കുില്ലെന്നുമാണ് ഹിന്ദിയിൽ എഴുതിയ കുറിപ്പ് പോലീസിന് ലഭിച്ചത്. മംഗളൂരു എംആർപിഎൽ കമ്പനിയിലെ…

Read More

പൊതുജനങ്ങൾക്കും ആയുധ പരിശീലനം നൽകാനൊരുങ്ങി കേരള പൊലീസ്

തിരുവനന്തപുരം: പൊതുജനങ്ങൾക്കും ആയുധ പരിശീലനം നൽകാനൊരുങ്ങി പൊലീസ്. തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുമെന്നും പരിശീലനത്തിന് 5,000 രൂപ ഫീസ് ഈടാക്കുമെന്നും ഡിജിപി പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശീലനം. തോക്കു ലൈസെൻസ് ഉള്ളവർക്കും അതുപോലെതന്നെ തോക്കിനായി അപേക്ഷിക്കുന്നവർക്കും പോലീസ് ആയുധ പരിശീലനം നൽകും. മൂന്ന് മാസത്തിൽ ഒരിക്കലാണ് ഇ കോഴ്സ് നടക്കുന്നത്. ആയുധം എങ്ങനെ ഉപയോഗിക്കാം ആയുധങ്ങൾ എങ്ങനെ സൂക്ഷിക്കാം എന്നിവയടക്കമുള്ള കൃത്യമായ സിലബസ്‌വെച്ചാണ് പരിശീലനം നൽകുക പരിശീലനം കാലാവധി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നല്‍കുമെന്നും ഡി.ജി.പി അനില്‍ കാന്ത് പുറപ്പെടുവിച്ച…

Read More

തിയേറ്റർ വെടിവയ്പ്, തോക്ക് നൽകിയവർ പിടിയിലായി

ബെംഗളൂരു: കെജിഎഫ് 2 പ്രദർശനത്തിനിടെ ഹാവേരി ഷിഗ്ഗാവിലെ രാജശ്രീ തിയേറ്ററിൽ വെടിവയ്പ്പ് ഉണ്ടായ കേസിലെ പ്രതിക്ക് തോക്കും മറ്റും നൽകിയ 3 പേരെ ബിഹാറിൽ നിന്ന് പിടികൂടി. ബീഹാർ മിർസാപൂർ സ്വദേശികളായ സമദ് അലാമ, ആസിഫ്, സഹീദ് ചന്ദ് അറസ്റ്റിൽ ആയത്. ഏപ്രിൽ 19 നാണ് പ്രദർശനത്തിനിടെ വെടിവയ്പ് നടത്തി അക്രമി കടന്നു കളഞ്ഞത്. ഏപ്രിൽ 20ന് പ്രതിയായ മഞ്ജുനാഥനെ ഉത്തര കന്നഡ ജില്ലയിലെ മുണ്ടുഗോഡിൽ നിന്നും ഹവേരി പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം ബീഹാർ വരെ എത്തിയത്. കേസിലെ…

Read More

മയക്കുമരുന്ന് കടത്തുകാരനെ പിടികൂടാൻ വെടിയുതിർത്ത് ബെംഗളൂരു പൊലീസ്

ബെംഗളൂരു: പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കീഴടങ്ങാൻ വിസമ്മതിച്ച കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനായ സ്റ്റാർ രാഹുലിന് നേരെ ഹനുമന്ത്‌നഗർ പോലീസ് വെടിയുതിർത്തു. സൗത്ത് ഡിവിഷൻ പരിധിയിൽ 21 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാലീയിടെ തന്നെ പിടികൂടാൻ പോലീസിനെ വെല്ലുവിളിക്കുകയും എതിരാളികളെ കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു എന്ന് പറയുന്ന ഒരു വീഡിയോ രാഹുൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു. കെജി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസിൽ ബന്നാർഘട്ട സ്വദേശിയായ 22 കാരനായ രാഹുൽ ഒളിവിലായിരുന്നെന്നും ഇയാൾക്കെതിരെ എട്ട് വാറണ്ടുകളാണ്…

Read More
Click Here to Follow Us