മയക്കുമരുന്ന് കടത്തുകാരനെ പിടികൂടാൻ വെടിയുതിർത്ത് ബെംഗളൂരു പൊലീസ്

ബെംഗളൂരു: പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കീഴടങ്ങാൻ വിസമ്മതിച്ച കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനായ സ്റ്റാർ രാഹുലിന് നേരെ ഹനുമന്ത്‌നഗർ പോലീസ് വെടിയുതിർത്തു. സൗത്ത് ഡിവിഷൻ പരിധിയിൽ 21 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാലീയിടെ തന്നെ പിടികൂടാൻ പോലീസിനെ വെല്ലുവിളിക്കുകയും എതിരാളികളെ കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു എന്ന് പറയുന്ന ഒരു വീഡിയോ രാഹുൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു.

കെജി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസിൽ ബന്നാർഘട്ട സ്വദേശിയായ 22 കാരനായ രാഹുൽ ഒളിവിലായിരുന്നെന്നും ഇയാൾക്കെതിരെ എട്ട് വാറണ്ടുകളാണ് നിലവിലുണ്ടായിരുന്നതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. രാഹുൽ ഒരു സംഘം രൂപീകരിച്ചു എന്ന് പോലീസ് സബ് ഇൻസ്‌പെക്ടർ ബസവരാജ് പാട്ടീലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ രാഹുലിനെ കോണൻകുണ്ടെയിൽ കണ്ടെത്തുകയായിരുന്നു.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

കീഴടങ്ങാൻ ആവശ്യപ്പെട്ട ഹെഡ് കോൺസ്റ്റബിൾ നിങ്കപ്പയെ വാളുകൊണ്ട് ആക്രമിച്ച് രാഹുൽ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പാട്ടീൽ ഒരു മുന്നറിയിപ്പ് വെടിയുതിർത്തെങ്കിലും, അത് അനുസരിക്കാൻ വിസമ്മതിക്കുകയും വീണ്ടും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്ത രാഹുലിന്റെ കാലിൽ നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ രാഹുലിനെയും കോൺസ്റ്റബിളിനെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. നാല് വധശ്രമക്കേസുകളിൽ പങ്കാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ കൊള്ളയടിക്കൽ, ചൂതാട്ടം, മയക്കുമരുന്ന് വിതരണം എന്നിവയുടെ സംഘടിത ക്രൈം സിൻഡിക്കേറ്റ് നടത്തുന്ന കുല്ല റിസ്‌വാന്റെ ഒരു കൂട്ടാളി കൂടിയാണ് ഇയാൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
[masterslider id="10"]

Related posts