വലതുപക്ഷ സംഘടനാ പ്രവർത്തകർ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു : ഗദഗ് ജില്ലയിലെ നർഗുണ്ട് താലൂക്കിൽ തിങ്കളാഴ്ച വൈകുന്നേരം ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാക്കളെ ഒരു പ്രകോപനവുമില്ലാതെ ഏഴ് മുതൽ എട്ട് പേരടങ്ങുന്ന സംഘം ആക്രമിച്ചു. ആക്രമണത്തിൽ രണ്ടുപേരിൽ ഒരാൾ മരിക്കുകയും, മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. അക്രമികൾക്ക് വലതുപക്ഷ സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. “ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഏതാനും പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളും ഇരകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും…

Read More

മസ്ജിദ് തകർക്കാൻ ആഹ്വാനം; ഋഷി കുമാരസ്വാമി അറസ്റ്റിൽ

ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിലെ 236 വർഷം പഴക്കമുള്ള ജാമിയ മസ്ജിദ് ഹനുമാൻ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്തതിന് കാളികാ മഠത്തിലെ ഋഷി കുമാരസ്വാമിയെ കർണാടക പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) സെക്യൂരിറ്റി സൂപ്പർവൈസർ യതിരാജിന്റെ പരാതിയെ തുടർന്നാണ് അരസിക്കെരെ കാളികാമഠത്തിലെ ഋഷിയെ അറസ്റ്റ് ചെയ്തത്. 1786-ൽ ടിപ്പു സുൽത്താൻ ഭരണകാലത്ത് പണികഴിപ്പിച്ച ശ്രീരംഗപട്ടണത്ത് സ്ഥിതി ചെയ്യുന്ന ജാമിയ മസ്ജിദ് എഎസ്‌ഐയാണ് സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. ഋഷിയെ ചിക്കമംഗളൂരുവിൽ നിന്ന്…

Read More

റിപ്പബ്ലിക് ദിന പരേഡിനുള്ള ടാബ്ലോ നിരസിച്ചതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്നാട് മുഖ്യമന്ത്രി.

ബെംഗളൂരു : റിപ്പബ്ലിക് ദിന പരേഡിന് സമർപ്പിച്ച തമിഴ്‌നാടിന്റെ ഏഴ് ഡിസൈനുകളും നിരസിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തിങ്കളാഴ്ച അയച്ച കത്തിൽ, “സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികളെ പ്രദർശിപ്പിക്കുന്ന തമിഴ്‌നാടിന്റെ ടാബ്ലോ ഉൾപ്പെടുത്താൻ ക്രമീകരിക്കാൻ” മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനുള്ള അവസരം തമിഴ്‌നാട് സംസ്ഥാനത്തിന് നഷ്ടമായെന്നറിഞ്ഞതിൽ താൻ കടുത്ത നിരാശനാണെന്ന് സ്റ്റാലിന്റെ കത്തിൽ പറയുന്നു. സംസ്ഥാന പ്രതിനിധികൾ വിദഗ്ധ സമിതിക്ക് മുന്നിൽ മൂന്ന് തവണ ടാബ്‌ലോക്ക് വേണ്ടി ഹാജരായതായിയും…

Read More

കോവിഡ് ; തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാൾക്ക് പോസിറ്റീവ് ആവുകയാണ്. കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ഏറ്റവും ഉയർന്ന ടി.പി.ആർ ഉള്ള ജില്ല ആണ് ഇപ്പോൾ തിരുവനന്തപുരമാണ്. 48 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് തിരുവനന്തപുരം നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

Read More

ബെംഗളൂരുവിൽ 700-ലധികം പോലീസുകാർക്ക് കൊവിഡ് പോസിറ്റീവ്

ബെംഗളൂരു: 700-ലധികം പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ദൈനംദിന പോലീസിംഗിനെ ഒരു പരിധിവരെ ബാധിക്കുന്നുണ്ട്.  എന്നിരുന്നാലും, സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച വരെ നഗരത്തിൽ 731 പോലീസുകാർക്കാണ് രോഗം ബാധിച്ചത്. 731 പേരിൽ 38 പെരെ ഡിസ്ചാർജ് ചെയ്തു, നിലവിൽ ഇപ്പോൾ 693 സജീവ കേസുകളാണുള്ളത്. സെൻട്രൽ ക്രൈംബ്രാഞ്ച് ഉൾപ്പെടെ എല്ലാ ഡിവിഷനുകളിലും യൂണിറ്റുകളിലും കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ വെസ്റ്റ് ഡിവിഷനാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 180…

Read More

പുതുതായി ജനിച്ച കാളക്കുട്ടിക്ക് 3 കണ്ണ്; ദൈവത്തിന്റെ അവതാരമെന്ന് നാട്ടുകാര്‍.

രാജ്നന്ദ്ഗാവ്: ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ പുതുതായി ജനിച്ച മൂന്ന് കണ്ണുകളുള്ള പശുക്കുട്ടിയെ ശിവന്റെ അവതാരമായി കണക്കാക്കി ആരാധിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ. രാജ്നന്ദ്ഗാവിലെ ഗണ്ഡായി ഗ്രാമത്തിൽ കഴിഞ്ഞ ആഴ്ച ജനിച്ച പശുക്കുട്ടിക്ക് മൂന്ന് കണ്ണുകൾ കൂടാതെ നാല് മൂക്ക് ദ്വാരങ്ങളുണ്ട്. കാളക്കുട്ടിയുടെ തലയിൽ മുറിവുണ്ടെന്നാണ് ഞങ്ങൾ ആദ്യം കരുതിയത് ഭ്രൂമാവസ്ഥയില്‍ സംഭവിച്ച പ്രശ്നങ്ങള്‍ മൂലമാണ് ഇങ്ങനെയുണ്ടായതെന്ന് ഇതിനെ പരിശോധിച്ച മൃഗഡോക്ടര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ നാട്ടുകാര്‍, ഇത് ദൈവത്തിന്റെ അവതാരമാണെന്ന് പ്രഖ്യാപിച്ച് തൊഴുന്നതിനും, ദര്‍ശനം നടത്തുന്നതിനും തിക്കും തിരക്കും കൂട്ടുകയാണിവിടെ. ഹേമന്ദ് ചന്ദേല്‍…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (18-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 23,888 റിപ്പോർട്ട് ചെയ്തു. 15,036  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി :  16.9% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് :  15,036 ആകെ ഡിസ്ചാര്‍ജ് :  27,89,045 ഇന്നത്തെ കേസുകള്‍ :  23,888 ആകെ ആക്റ്റീവ് കേസുകള്‍ :  29,87,254 ഇന്ന് കോവിഡ് മരണം :  29 ആകെ കോവിഡ് മരണം :  37,038 ആകെ പോസിറ്റീവ് കേസുകള്‍ :  1,61,171 ഇന്നത്തെ പരിശോധനകൾ : …

Read More

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം; കേരള മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച് പരിസ്ഥിതി പ്രവർത്തകർ

തിരുവനന്തപുരം : നിർദിഷ്ട സെമി ഹൈസ്പീഡ് സിൽവർലൈൻ റെയിൽവേ പദ്ധതി മരവിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടുന്ന നാല്പതോളം പ്രമുഖ പൗരന്മാർ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. സിൽവർലൈൻ എന്ന നിർദ്ദിഷ്ട സ്വതന്ത്ര അതിവേഗ റെയിൽവേ സംവിധാനം സമൂഹത്തിന് ഒന്നിലധികം വിധത്തിൽ വിപത്ത് വരുത്തുമെന്ന് പൗരന്മാർ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചു. സംസ്ഥാന സർക്കാരിന്റെ ദുർബലമായ പൊതു ധനകാര്യവും സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക ദുർബ്ബലതയുമാണ് അസാധാരണമായ ആശങ്കയുണ്ടാക്കുന്ന രണ്ട് മേഖലകളെന്ന് അവർ ചൂണ്ടിക്കാണിച്ചു.

Read More

കർണാടകയിലെ കോവിഡ് കണക്കുകളിൽ വീണ്ടും വർദ്ധനവ്; വിശദമായി ഇവിടെ വായിക്കാം (18-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 41457 റിപ്പോർട്ട് ചെയ്തു. 8353 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 22.30% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 8353 ആകെ ഡിസ്ചാര്‍ജ് : 2999825 ഇന്നത്തെ കേസുകള്‍ : 41457 ആകെ ആക്റ്റീവ് കേസുകള്‍ : 250381 ഇന്ന് കോവിഡ് മരണം : 20 ആകെ കോവിഡ് മരണം : 38465 ആകെ പോസിറ്റീവ് കേസുകള്‍ : 3288700…

Read More

“ഗ്രോ യുവർ ബഡ്സ് കവിതാ അവതരണ മത്സരം 2021” ൻ്റെ വിജയികളെ പ്രഖ്യാപിച്ചു.

ലോകത്തിലെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സും, ഇന്ത്യയിലെ പ്രശസ്തമായ വിദ്യാഭ്യാസ ഗ്രൂപ്പായ ‘സൗന്ദര്യ എജ്യുക്കേഷണൽ ട്രസ്റ്റും ‘ സംയുക്തമായി നടത്തിയ മത്സരത്തിന്റെ വിജേതാക്കളെ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മലേഷ്യ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന സാഹിത്യ സ്ഥാപനവും അധികാരിയുമായ ദിവാൻ ഭാഷാ ദാൻ പുസ്തക (ഡിബിപി) ഗവർണേഴ്സ് ബോർഡ് മേധാവി, ഗുജറാത്ത് സാഹിത്യ അക്കാദമി ചെയർമാൻ YBhg പ്രൊഫ. ദാതുക് സെരി ഡോ. അവാങ് സരിയൻ എന്നിവരടങ്ങുന്ന മുഖ്യാതിഥികളുടെ സാന്നിധ്യത്തിൽ ചടങ്ങ് ആരംഭിച്ചു. , ഗുജറാത്ത് ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന സാഹിത്യ സ്ഥാപനവും അതോറിറ്റിയും,…

Read More
Click Here to Follow Us