രാജ്നന്ദ്ഗാവ്: ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ പുതുതായി ജനിച്ച മൂന്ന് കണ്ണുകളുള്ള പശുക്കുട്ടിയെ ശിവന്റെ അവതാരമായി കണക്കാക്കി ആരാധിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ. രാജ്നന്ദ്ഗാവിലെ ഗണ്ഡായി ഗ്രാമത്തിൽ കഴിഞ്ഞ ആഴ്ച ജനിച്ച പശുക്കുട്ടിക്ക് മൂന്ന് കണ്ണുകൾ കൂടാതെ നാല് മൂക്ക് ദ്വാരങ്ങളുണ്ട്. കാളക്കുട്ടിയുടെ തലയിൽ മുറിവുണ്ടെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്
ഭ്രൂമാവസ്ഥയില്‍ സംഭവിച്ച പ്രശ്നങ്ങള്‍ മൂലമാണ് ഇങ്ങനെയുണ്ടായതെന്ന് ഇതിനെ പരിശോധിച്ച മൃഗഡോക്ടര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ നാട്ടുകാര്‍, ഇത് ദൈവത്തിന്റെ അവതാരമാണെന്ന് പ്രഖ്യാപിച്ച് തൊഴുന്നതിനും, ദര്‍ശനം നടത്തുന്നതിനും തിക്കും തിരക്കും കൂട്ടുകയാണിവിടെ.
ഹേമന്ദ് ചന്ദേല്‍ എന്ന കര്‍ഷകന്റെ വീട്ടിലാണ് ഇത്തരത്തില്‍ ഒരു പശുക്കിടാവ് ജനിച്ചത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി, നെറ്റിയിലായി മൂന്നാമതൊരു കണ്ണും, മൂക്കിന് നാല് തുളകളുമെല്ലാം കണ്ടതോടെ ഇത് ദൈവാവതരമാണെന്ന പ്രചാരണം നാട്ടില്‍ പരക്കുകയായിരുന്നുവെന്ന് തുടര്‍ന്ന് ഗ്രാമീണരെല്ലം ഇതിനെ കാണുവാനും വാങ്ങാനുമായി എത്തുകയായിരുന്നു ഹേമന്ദ് ചന്ദേല്‍ പറയുന്നത്..
‘ഇത് അത്യത്ഭുതമോ, ദൈവത്തിന്റെ മായയോ ഒന്നുമല്ല. തികച്ചും ബയോളജിക്കലായ സവിശേഷതയാണ്’- പരിശോധിച്ച ഡോക്ടര്‍ പലതവണ ഇവരോട് പറയുകയും ചെയ്തിട്ടുണ്ട്. ജനിതകമായ ചില തകരാറുകള്‍ മൂലമോ, ഭ്രൂണാവസ്ഥയില്‍ സംഭവിക്കുന്ന പ്രശ്നങ്ങള്‍ മൂലമോ എല്ലാം ആണ് മൃഗങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഇത്തരം ശാരീരികമായ സവിശേഷതകള്‍ ഉണ്ടാകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.