പൊതുജനങ്ങൾക്കും ആയുധ പരിശീലനം നൽകാനൊരുങ്ങി കേരള പൊലീസ്

തിരുവനന്തപുരം: പൊതുജനങ്ങൾക്കും ആയുധ പരിശീലനം നൽകാനൊരുങ്ങി പൊലീസ്. തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുമെന്നും പരിശീലനത്തിന് 5,000 രൂപ ഫീസ് ഈടാക്കുമെന്നും ഡിജിപി പുറപ്പെടുവിച്ച ഉത്തരവിലുണ്ട്.

സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശീലനം. തോക്കു ലൈസെൻസ് ഉള്ളവർക്കും അതുപോലെതന്നെ തോക്കിനായി അപേക്ഷിക്കുന്നവർക്കും പോലീസ് ആയുധ പരിശീലനം നൽകും. മൂന്ന് മാസത്തിൽ ഒരിക്കലാണ് ഇ കോഴ്സ് നടക്കുന്നത്.

  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു

ആയുധം എങ്ങനെ ഉപയോഗിക്കാം ആയുധങ്ങൾ എങ്ങനെ സൂക്ഷിക്കാം എന്നിവയടക്കമുള്ള കൃത്യമായ സിലബസ്‌വെച്ചാണ് പരിശീലനം നൽകുക പരിശീലനം കാലാവധി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നല്‍കുമെന്നും ഡി.ജി.പി അനില്‍ കാന്ത് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം 'മിന്നൽ മാജിക്' ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts