നടൻ ആസിഫ് അലി ആശുപത്രിയിൽ 

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റത്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയുടെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ആസിഫ് അലിയുടെ കാൽമുട്ടിനാണ് പരിക്കേറ്റത്. താരത്തെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Read More

സിനിമാ ചിത്രീകരണ സ്ഥലത്ത് അതിക്രമം നടത്തിയാതായി പരാതി 

ബെംഗളൂരു : ചിക്കമംഗളൂരുവിൽ സിനിമാ ചിത്രീകരണസ്ഥലത്ത് അതിക്രമിച്ചുകയറിയ ഒരുസംഘമാളുകൾ മോശമായി പെരുമാറിയതായി പരാതി. ‘കൊരഗജ്ജ’ എന്ന കന്നഡസിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. നടി ശുഭ പൂഞ്ജയുൾപ്പെടുന്ന ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ബൈക്കുകളിലെത്തിയ സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചുകയറുകയായിരുന്നു. നടിയോട് മോശമായി പെരുമാറുകയും കൈയിൽ പിടിച്ചുവലിച്ചെന്നും ആരോപണമുണ്ട്. ഇതേത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കുദ്രെമുഖ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അനുമതിവാങ്ങിയ ശേഷമാണ് സ്ഥലത്ത് ചിത്രീകരണം നടത്തിയതെന്ന് സംവിധായകൻ സുധീർ അട്ടവര പറഞ്ഞു. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Read More

നടൻ അക്ഷയ് കുമാറിന് ഷൂട്ടിങ്ങിനിടെ പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് പരിക്കേറ്റു. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന സിനിമാ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. അക്ഷയ് കുമാറും, ടൈഗര്‍ ഷ്റോഫും ഒരുമിച്ച്‌ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ സിനിമയുടെ ബാക്കി ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥിരാജ് പ്രാധാന്യമുള്ള കഥാപാത്രമായി ചിത്രത്തിലുണ്ട്. ബിഗ് ബജറ്റ് ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍.

Read More

പൊതുജനങ്ങൾക്കും ആയുധ പരിശീലനം നൽകാനൊരുങ്ങി കേരള പൊലീസ്

തിരുവനന്തപുരം: പൊതുജനങ്ങൾക്കും ആയുധ പരിശീലനം നൽകാനൊരുങ്ങി പൊലീസ്. തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുമെന്നും പരിശീലനത്തിന് 5,000 രൂപ ഫീസ് ഈടാക്കുമെന്നും ഡിജിപി പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശീലനം. തോക്കു ലൈസെൻസ് ഉള്ളവർക്കും അതുപോലെതന്നെ തോക്കിനായി അപേക്ഷിക്കുന്നവർക്കും പോലീസ് ആയുധ പരിശീലനം നൽകും. മൂന്ന് മാസത്തിൽ ഒരിക്കലാണ് ഇ കോഴ്സ് നടക്കുന്നത്. ആയുധം എങ്ങനെ ഉപയോഗിക്കാം ആയുധങ്ങൾ എങ്ങനെ സൂക്ഷിക്കാം എന്നിവയടക്കമുള്ള കൃത്യമായ സിലബസ്‌വെച്ചാണ് പരിശീലനം നൽകുക പരിശീലനം കാലാവധി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നല്‍കുമെന്നും ഡി.ജി.പി അനില്‍ കാന്ത് പുറപ്പെടുവിച്ച…

Read More
Click Here to Follow Us