സിനിമാ ചിത്രീകരണ സ്ഥലത്ത് അതിക്രമം നടത്തിയാതായി പരാതി 

ബെംഗളൂരു : ചിക്കമംഗളൂരുവിൽ സിനിമാ ചിത്രീകരണസ്ഥലത്ത് അതിക്രമിച്ചുകയറിയ ഒരുസംഘമാളുകൾ മോശമായി പെരുമാറിയതായി പരാതി.

‘കൊരഗജ്ജ’ എന്ന കന്നഡസിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

നടി ശുഭ പൂഞ്ജയുൾപ്പെടുന്ന ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ബൈക്കുകളിലെത്തിയ സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചുകയറുകയായിരുന്നു.

നടിയോട് മോശമായി പെരുമാറുകയും കൈയിൽ പിടിച്ചുവലിച്ചെന്നും ആരോപണമുണ്ട്.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇതേത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് കുദ്രെമുഖ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.

അനുമതിവാങ്ങിയ ശേഷമാണ് സ്ഥലത്ത് ചിത്രീകരണം നടത്തിയതെന്ന് സംവിധായകൻ സുധീർ അട്ടവര പറഞ്ഞു.

അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts