ട്രാഫിക് പൊലീസ് ഇനി മറഞ്ഞു നിന്നുള്ള വാഹന പരിശോധനയ്ക്ക് നിൽക്കില്ല: വാഹനയാത്രക്കാർ സൂക്ഷിക്കുക

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ 50 ജംഗ്ഷനുകളിൽ കൂടി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗ്ണൈസേഷൻ ക്യാമറകൾ ഇന്റലിജിൻസ് ട്രാഫിക് മാനേജ്മെന്റ് ഏർപ്പെടുത്തും. വാഹനങ്ങൾ റോഡിൽ പാർക്ക്‌ ചെയ്ത് ഗതാഗത കുരുക്കിന് വഴി ഒരുക്കുന്ന ട്രാഫിക് പോലീസിന്റെ രീതി അവസാനിപ്പിക്കാൻ ആണ് പുതിയ സംവിധാനം.

പദ്ധതിയുടെ ഭാഗമായി 250 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗ്ണൈസേഷൻ ക്യാമറകൾ ജംഗ്ഷനുകളിൽ സ്ഥാപിക്കും.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

നിയമലംഘനങ്ങൾ ക്യാമറ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ നമ്പർ സഹിതം കൺട്രോൾ റൂമിലേക്ക് വിവരം അറിയിക്കും തുടർന്ന് വാഹന ഉടമയ്ക്ക് കുറ്റവും പിഴയും വ്യക്തമാകുന്ന സന്ദേശം എസ് എസ് എം എസ് ആയി ലഭിക്കും. പണം ഓൺലൈൻ ആയി അടയ്ക്കുകയാണ് വേണ്ടത്.

സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത് വഴി ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും ഇതുവഴി ഗതാഗത നിയന്ത്രണത്തിന് ഏർപ്പെടുത്താനും സാധിക്കുമെന്നും ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts