ഇനി കെഎസ്ആർടിസി യ്ക്കും സീറ്റ് ബെൽറ്റ് 

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസ്സുൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. വർധിച്ചു വരുന്ന അപകടങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ഡ്രൈവറും മുൻ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു

Read More

നാളെമുതൽ ബെള്ളാരി റോഡിൽ ഗതാഗത നിയന്ത്രണം

traffic road

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ നാളെ മുതൽ വെള്ളിയാഴ്ച വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് നിയന്ത്രണം. ബി.എം.ടി.സി ബസ്സുകൾക്ക് മാത്രമാണ് യലഹങ്ക വ്യോമസേനാ താവളത്തിന് മുന്നിലൂടെയുള്ള ദേശീയപാതയിലൂടെ കടന്നുപോകാൻ അനുമതിയുള്ളത്.

Read More

ട്രാഫിക് പൊലീസ് ഇനി മറഞ്ഞു നിന്നുള്ള വാഹന പരിശോധനയ്ക്ക് നിൽക്കില്ല: വാഹനയാത്രക്കാർ സൂക്ഷിക്കുക

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ 50 ജംഗ്ഷനുകളിൽ കൂടി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗ്ണൈസേഷൻ ക്യാമറകൾ ഇന്റലിജിൻസ് ട്രാഫിക് മാനേജ്മെന്റ് ഏർപ്പെടുത്തും. വാഹനങ്ങൾ റോഡിൽ പാർക്ക്‌ ചെയ്ത് ഗതാഗത കുരുക്കിന് വഴി ഒരുക്കുന്ന ട്രാഫിക് പോലീസിന്റെ രീതി അവസാനിപ്പിക്കാൻ ആണ് പുതിയ സംവിധാനം. പദ്ധതിയുടെ ഭാഗമായി 250 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗ്ണൈസേഷൻ ക്യാമറകൾ ജംഗ്ഷനുകളിൽ സ്ഥാപിക്കും. നിയമലംഘനങ്ങൾ ക്യാമറ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ നമ്പർ സഹിതം കൺട്രോൾ റൂമിലേക്ക് വിവരം അറിയിക്കും തുടർന്ന് വാഹന ഉടമയ്ക്ക് കുറ്റവും പിഴയും വ്യക്തമാകുന്ന സന്ദേശം എസ് എസ്…

Read More

സംസ്ഥാനത്തെ ദേശീയ പാതയിൽ വാഹനങ്ങൾക്ക് നേരെ കാട്ടാനകളുടെ ആക്രമണം; വൈറലായി വീഡിയോ

ബെംഗളൂരു: ചാമരാജനഗർ-സത്യമംഗലം ദേശീയ പാതയിൽ രണ്ട് കാട്ടാനകൾ വാഹനങ്ങൾ ആക്രമിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് സൂചന. വാഹന ഗതാഗതം ഏറെയുള്ള റോഡിൽ രണ്ട് പെൺ ആനകളും ഒരു ആനക്കുട്ടിയും വഴിതെറ്റി. ആനകളെ കണ്ടതോടെ കാറുകളും ഇരുചക്രവാഹനങ്ങളും വേഗം കുറച്ചെങ്കിലും ആനകൾ മുന്നോട് വരികയും തള്ളാൻ തുടങ്ങിയതോടെയും ഏതാനും വാഹനങ്ങൾക്കും കാറിനും നേരിയ കേടുപാടുകൾ സംഭവിച്ചട്ടുണ്ട്. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബസിലെ യാത്രക്കാരിലൊരാളാണ് സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഫോണിൽ പകർത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടു…

Read More

നമ്പർ പ്ലേറ്റ് ശരിയാക്കാൻ ഒരാഴ്ച്ച സമയം, ഇല്ലെങ്കിൽ പിഴയും കേസും

ബെംഗളൂരു: നിയമം ലംഘിച്ചുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റി സ്ഥാപിക്കാൻ ഈ മാസം 10 വരെ സമയം അനുവദിച്ച മോട്ടോർ വാഹന വകുപ്പ്. നിയമം പാലിക്കാത്തവർക്ക് ആദ്യ രണ്ട് തവണ പിഴ ചുമത്തുമെന്നും മൂന്നാം തവണ കേസ് എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വ്യക്തമായി വണ്ടി നമ്പർ കാണാത്ത വിധം ചിത്രപ്പണികളോട് കൂടിയ നമ്പർ പ്ലേറ്റുകൾ ഉള്ള വാഹനങ്ങൾക്ക് എതിരെയാണ് നടപടി സ്വീകരിക്കുക. ഹൈക്കോടതി ഉത്തരവ് പ്രകാരം നടപടികൾ ശക്തമാക്കുമെന്ന് അറിയിച്ചു. നമ്പർ പ്ലേറ്റുകൾക്ക് 200 മില്ലി മീറ്റർ നീളവും 100 മില്ലി…

Read More

തേഡ് പാർട്ടി ഇൻഷുറൻസ് വർധിക്കും

അടുത്ത മാസം മുതല്‍ വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമയത്തില്‍ വര്‍ധനവുണ്ടാകുന്നത്.ഗതാഗത മന്ത്രാലയവുമായി ചര്‍ച്ചചെയ്ത് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഇതുസംബന്ധിച്ച്‌ കരട് വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ നിരക്കനുസരിച്ച്‌ 1000 സിസിയുള്ള സ്വകാര്യ കാറുകള്‍ക്ക് തേഡ് പാര്‍ട്ടി പ്രീമിയം 2,094 രൂപയാക്കി ഉയർത്തും 1,500 സിസിവരെയുള്ള സ്വകാര്യ കാറുകള്‍ക്ക് 3,416 രൂപയും അതിനുമുകളിലുള്ളവയ്ക്ക് നിരക്ക് 7,897 രൂപയുമായിരിക്കും പ്രീമിയം. 150 സിസിക്ക് മുകളിലുള്ളതും 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ളവയ്ക്ക്…

Read More
Click Here to Follow Us