ബിഎംടിസി ജീവനക്കാരുടെ ഇൻഷുറൻസ് ഒരു കോടിയാക്കും; ബിഎംടിസി 

ബെംഗളൂരു: ജോലിക്കിടെ മരിക്കുന്ന ജീവനക്കാരുടെ ഇൻഷുറൻസ് ഒരു കോടിയായി ഉയർത്തുമെന്ന് ബിഎംടിസി. നിലവിൽ 30 ലക്ഷം രൂപയാണ് നൽകുന്നത്. കഴിഞ്ഞ വർഷം കർണാടക ആർടിസി ജീവനക്കാർക്കുള്ള അപകട മരണ ഇൻഷുറൻസ് ഒരു കോടി രൂപയായി ഉയർത്തിയിരുന്നു. ഗ്രൂപ്പ്‌ ഇൻഷുറൻസ് 3 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷമാക്കി ബിഎംടിസി നേരത്തെ ഉയർത്തിയിരുന്നു.

Read More

പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ തട്ടിപ്പ്: ഇരയായത് നിരവധി പേർ; ദമ്പതികൾ പിടിയിൽ

ബെംഗളൂരു: പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ പ്രീ-ടേം പോളിസികൾ നൽകി മുതിർന്ന പൗരന്മാരെ കബളിപ്പിച്ച ദമ്പതികൾ പിടിയിൽ. സിസിബിയുടെ സൈബർ ക്രൈം സ്റ്റേഷൻ ഉദ്യോഗസ്ഥർ ആണ് ഇവരെ പിടികൂടിയത് . ഉദയ് ബി, തീർത്ഥ ഗൗഡ എന്നിവരാണ് അറസ്റ്റിലായ ദമ്പതികൾ. മുമ്പ് ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇരുവർക്കും ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. കൊവിഡിന് ശേഷം ലഭിച്ചിരുന്ന വരുമാനം ഇരുവർക്കും തികയാതെ വന്നതോടെയാണ് ഇവർ ഇത്തരത്തിൽ ഒരു തട്ടിപ്പിലേക്ക് കടന്നത്. ദമ്പതികൾ ഇന്ദിരാനഗറിൽ ശ്രീനിധി ഇൻഫോസോഴ്സ് എന്ന പേരിൽ ഓഫീസ് തുടങ്ങി. ആ…

Read More

ബി.എം.ടി.സി.ജീവനക്കാർക്ക് 65 ലക്ഷത്തിന്റെ ഇൻഷുറൻസ് 

ബെംഗളൂരു : ജീവനക്കാർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് അപകടമരണ ഇൻഷുറൻസ് ഏർപ്പെടുത്തി ബി.എം.ടി.സി. അപകടമരണം സംഭവിച്ചാൽ 50 ലക്ഷം മുതൽ 65 ലക്ഷം വരെ കുടുംബത്തിന് ലഭിക്കുന്നതാണ് പദ്ധതി. അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാൽ 40 ലക്ഷം രൂപവരേയും ലഭിക്കും. ഇതുസംബന്ധിച്ച കരാറിൽ തിങ്കളാഴ്ച ബി.എം.ടി.സി. മാനേജിങ് ഡയറക്ടർ ജി. സത്യവതിയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി അസിംകുമാറും ഒപ്പുവെച്ചു. ബാങ്ക് ഓഫ് ഇന്ത്യയിൽ സാലറി അക്കൗണ്ടുള്ള ജീവനക്കാർക്കാണ് ഇൻഷുറൻസ് ലഭിക്കുക.

Read More

വെള്ളപൊക്കം; ഇൻഷുറൻസ് ക്ലെയിമുകളിൽ വർദ്ധനവ് എന്ന് കമ്പനികൾ

ബെംഗളൂരു: ഇന്ത്യയിലെ ടെക് ഹബ്ബായ ബെംഗളൂരുവിൽ വെള്ളപ്പൊക്കം കുറയാൻ തുടങ്ങിയതോടെ, കേടുപാടുകൾ സംഭവിച്ച കാറുകൾക്കും വസ്തുവകകൾക്കുമുള്ള ക്ലെയിമുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇൻഷുറൻസ് ദാതാക്കൾ പറയുന്നു. സെപ്തംബർ 5 മുതൽ മൂന്ന് ദിവസത്തെ കനത്ത മഴയിൽ ബെംഗളൂരുവിലെ ഐടി ഇടനാഴിയിലെ വീടുകളും ഓഫീസുകളും വെള്ളത്തിനടിയിലായിരുന്നു, സ്ഥിതി അരാജകത്വത്തിന് കാരണമാവുകയും മോശം നഗര ആസൂത്രണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. ആഡംബര കാറുകളും വീടുകളും വെള്ളത്തിൽ മുങ്ങി, ചില കോടീശ്വരന്മാർക്ക് അവരുടെ വീടുകൾ ഒഴിഞ്ഞു പോകേണ്ടിവന്നു. ഇപ്പോൾ, താമസക്കാർ അവരുടെ നഷ്ടം വിലയിരുത്താൻ തുടങ്ങുമ്പോൾ, ക്ലെയിമുകളുടെ എണ്ണം…

Read More

മാതാപിതാക്കളുടെ ഇൻഷുറൻസ് തുകയിൽ വിവാഹിതരായ പെണ്മക്കൾക്കും അവകാശമുണ്ട് ; കർണാടക ഹൈക്കോടതി

ബെംഗളൂരു: മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചാല്‍ വിവാഹിതരായ ആൺമക്കൾക്ക് മാത്രമല്ല പെണ്‍മക്കള്‍ക്കും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് തുല്യ അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ്. വിവാഹിതരായ ആണ്‍മക്കളെന്നോ പെണ്‍മക്കളെന്നോ ഉള്ള വേര്‍തിരിവ് കാണിക്കാന്‍ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് എച്ച്‌പി സന്ദേശിന്റെ ബെഞ്ച് വ്യക്തമാക്കി. വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ഹുബ്ബാലിയില്‍ വാഹനാപകടത്തില്‍ മരിച്ച അന്‍പത്തിയേഴുകാരിയുടെ വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ട്രൈബ്യൂണല്‍ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീലില്‍ ആണ് ഹൈക്കോടതി ഉത്തരവ്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവും മൂന്നു പെണ്‍മക്കളും മകനും നഷ്ടപരിഹാരം തേടിയിരുന്നു. 5,91,600 രൂപ…

Read More

തേഡ് പാർട്ടി ഇൻഷുറൻസ് വർധിക്കും

അടുത്ത മാസം മുതല്‍ വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമയത്തില്‍ വര്‍ധനവുണ്ടാകുന്നത്.ഗതാഗത മന്ത്രാലയവുമായി ചര്‍ച്ചചെയ്ത് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഇതുസംബന്ധിച്ച്‌ കരട് വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ നിരക്കനുസരിച്ച്‌ 1000 സിസിയുള്ള സ്വകാര്യ കാറുകള്‍ക്ക് തേഡ് പാര്‍ട്ടി പ്രീമിയം 2,094 രൂപയാക്കി ഉയർത്തും 1,500 സിസിവരെയുള്ള സ്വകാര്യ കാറുകള്‍ക്ക് 3,416 രൂപയും അതിനുമുകളിലുള്ളവയ്ക്ക് നിരക്ക് 7,897 രൂപയുമായിരിക്കും പ്രീമിയം. 150 സിസിക്ക് മുകളിലുള്ളതും 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ളവയ്ക്ക്…

Read More
Click Here to Follow Us