എൻ.ഡി.എയുടെ ഭാഗമാവില്ലെന്ന് എച്ച്.ഡി ദേവ ഗൗഡ; അടുത്ത തെരെഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 

ബെംഗളൂരു: ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ഭാഗമാവില്ലെന്ന് ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി ദേവ ഗൗഡ.

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസുമായും സഖ്യമുണ്ടാക്കില്ല. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കിങ് മേക്കറാവാമെന്നായിരുന്നു ജെ.ഡി.എസിന്റെ പ്രതീക്ഷ.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

എന്നാൽ, മൃഗീയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ജെ.ഡി.എസിന്റെ പ്രതീക്ഷ പൊലിഞ്ഞു.

ഇതിന് പിന്നാലെ ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

മുഴുവൻ പാർട്ടി പ്രവർത്തകരും ജെ.ഡി.എസിനെ ശക്തിപ്പെടുത്താനാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ നിന്നും സ്ഥാനാർഥികളെ നിർത്തുമെന്നും ദേവഗൗഡ പറഞ്ഞു.

ബി.ജെ.പി സഖ്യവുമായി ബന്ധപ്പെട്ട് എച്ച്.ഡി കുമാരസ്വാമിയിൽ നിന്നും വിഭിന്നമായ നിലപാടാണ് ദേവഗൗഡ സ്വീകരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts