എൻഡിഎ യുടെ റോഡ് ഷോയിൽ നടി ശോഭന 

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടി ശോഭന. എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയാശംസകള്‍ നേരുന്നുവെന്നും ശോഭന പറഞ്ഞു. നാളെ കാട്ടാക്കടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും വേദി പങ്കിടുമെന്നും ശോഭന കൂട്ടിച്ചേർത്തു. ശോഭനയുടെ വരവിനും ഐക്യദാർഢ്യത്തിനും രാജീവ് ചന്ദ്രശേഖർ നന്ദി അറിയിച്ചു. ശോഭനയ്‌ക്ക് രാജീവ് ചന്ദ്രശേഖർ വിഷു കൈനീട്ടം സമ്മാനിച്ചു. ഏറെ നാളുകള്‍ക്ക് ശേഷമാണ് താൻ കേരളത്തില്‍ വിഷു ആഘോഷിക്കുന്നതെന്നും മലയാളികള്‍ക്ക് വിഷു ആശംസ നേരുന്നതായും ശോഭന കൂട്ടിച്ചേർത്തു. താൻ ഇപ്പോള്‍ നടി മാത്രമാണെന്നും ബാക്കിയെല്ലാം പിന്നീടാണെന്നും രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന്…

Read More

നടൻ ശരത് കുമാർ എൻഡിഎ യിലേക്ക്; മത്സരിക്കാൻ സാധ്യത 

ചെന്നൈ: നടൻ ശരത്കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്. ഇതിൻ്റെ മുന്നോടിയായി ബി.ജെ.പി. നേതൃത്വവുമായുള്ള ആദ്യഘട്ടചർച്ചകള്‍ പൂർത്തിയാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കന്യാകുമാരി, തിരുനെല്‍വേലി മണ്ഡലങ്ങളാണ് ശരത്കുമാർ ആവശ്യപ്പെട്ടതെങ്കിലും ഒരു സീറ്റ് നല്‍കാമെന്നാണ് ബി.ജെ.പി.യുടെ നിർദേശം. ഇതില്‍ തിരുനെല്‍വേലിക്കാണ് ശരത്കുമാർ പ്രാധാന്യം നല്‍കുന്നത്. അവിടെ സീറ്റ് നല്‍കിയാല്‍ അദ്ദേഹംതന്നെ സ്ഥാനാർഥിയാവുമെന്നാണ് സൂചന. തിരുനെല്‍വേലി, കന്യാകുമാരി, തെങ്കാശി ജില്ലകള്‍ സമത്വ മക്കള്‍ കക്ഷിക്ക് സ്വാധീനമുള്ള മേഖലകളാണ്. 1996-ല്‍ ഡി.എം.കെ.യിലൂടെയാണ് ശരത്കുമാർ രാഷ്ട്രീയത്തിലെത്തുന്നത്. 1998 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുനെല്‍വേലി മണ്ഡലത്തില്‍ ഡി.എം.കെ. ടിക്കറ്റില്‍ മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു.

Read More

എൻ.ഡി.എയുടെ ഭാഗമാവില്ലെന്ന് എച്ച്.ഡി ദേവ ഗൗഡ; അടുത്ത തെരെഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 

ബെംഗളൂരു: ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ഭാഗമാവില്ലെന്ന് ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി ദേവ ഗൗഡ. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായും സഖ്യമുണ്ടാക്കില്ല. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കിങ് മേക്കറാവാമെന്നായിരുന്നു ജെ.ഡി.എസിന്റെ പ്രതീക്ഷ. എന്നാൽ, മൃഗീയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ജെ.ഡി.എസിന്റെ പ്രതീക്ഷ പൊലിഞ്ഞു. ഇതിന് പിന്നാലെ ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മുഴുവൻ പാർട്ടി പ്രവർത്തകരും ജെ.ഡി.എസിനെ ശക്തിപ്പെടുത്താനാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്വാധീനമുള്ള…

Read More

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ, വിജയ പ്രതീക്ഷയിൽ എൻഡിഎ

ന്യൂഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ദ്രൗപദി മുര്‍മു വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എൻഡിഎ. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയും അവസാന വട്ട കൂടിക്കാഴ്ചകളിലാണ്. ദ്രൗപതി മുര്‍മുവിന് പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും പിന്തുണ ലഭിച്ചതോടെ എന്‍.ഡി.എ വിജയം ഉറപ്പിച്ചു. ശിവസേന, ജെ.എം.എം,എസ്.ബിഎസ്.പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ…

Read More

കെഎം മാണിയെ എന്‍ഡിഎയിലേക്ക് കുമ്മനം സ്വാഗതം ചെയ്തു.

തിരുവനന്തപുരം: കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍  കുമ്മനം രാജശേഖരന്‍. എന്‍ഡിഎ നയപരിപാടികളും വീക്ഷണവും അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാം. എല്ലാവരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടക കക്ഷികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. അതുകൂടാതെ ബിഡിജെഎസുമായുള്ള തര്‍ക്കം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ കെ.എം.മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കുമ്മനം ഇപ്രകാരം പ്രതികരിച്ചത്. അതേസമയം, തെരഞ്ഞെടുപ്പില്‍…

Read More

ടിഡിപി എന്‍ഡിഎ ബ​ന്ധം ഉ​പേ​ക്ഷി​ച്ചു. അവിശ്വാസപ്രമേയം നല്‍കാനും നീക്കം.

ന്യൂഡല്‍ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി നൽകണമെന്ന തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടിയുടെ (ടി​ഡി​പി) ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പാ​ർ​ട്ടി എ​ൻ​ഡി​എ ബ​ന്ധം ഉ​പേ​ക്ഷി​ച്ചു. ഇത് സംബന്ധിച്ച് അ​മ​രാ​വ​തി​യില്‍ പാ​ർ​ട്ടി​യു​ടെ അ​ടി​യ​ന്ത​ര പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കുശേ​ഷ​മാ​ണ് ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു എ​ൻ​ഡി​എ ബന്ധം ഉപേക്ഷിക്കുന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഇതിനു മുന്‍പും എന്‍ഡിഎ  വിടുന്നതു സംബന്ധിച്ച് എം പിമാരുമായി ചന്ദ്ര ബാബു നായിഡു ചര്‍ച്ച നടത്തിയിരുന്നു. മുന്നണി വിടുന്നതു സംബന്ധിച്ച് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ടി​ഡി​പി​യു​ടെ എം​പി​മാ​രു​മാ​യും ച​ന്ദ്ര​ബാ​ബു നാ​യി​ഡു ച​ർ​ച്ച ന​ട​ത്തി. പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​കു​റി​ച്ചും…

Read More

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നണികള്‍.

കെ. കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍, ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക ലിസ്റ്റ് പ്രഖ്യാപിച്ച് മൂന്ന്‍ മുന്നണികളും രംഗത്തെത്തി. സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെ മണ്ഡലത്തില്‍ പ്രചാരണത്തിന് ചൂടുപിടിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍വ്വാഹക സമിതിയംഗം ഡി. വിജയകുമാറും, എല്‍ഡിഎഫിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിനാണ് ചെങ്ങന്നൂര്‍ വേദിയാകുന്നത്‌. പി. സി വിഷ്ണുനാഥില്‍ നിന്നും മണ്ഡലം…

Read More
Click Here to Follow Us