നടൻ ശരത് കുമാർ എൻഡിഎ യിലേക്ക്; മത്സരിക്കാൻ സാധ്യത 

ചെന്നൈ: നടൻ ശരത്കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്.

ഇതിൻ്റെ മുന്നോടിയായി ബി.ജെ.പി. നേതൃത്വവുമായുള്ള ആദ്യഘട്ടചർച്ചകള്‍ പൂർത്തിയാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കന്യാകുമാരി, തിരുനെല്‍വേലി മണ്ഡലങ്ങളാണ് ശരത്കുമാർ ആവശ്യപ്പെട്ടതെങ്കിലും ഒരു സീറ്റ് നല്‍കാമെന്നാണ് ബി.ജെ.പി.യുടെ നിർദേശം.

ഇതില്‍ തിരുനെല്‍വേലിക്കാണ് ശരത്കുമാർ പ്രാധാന്യം നല്‍കുന്നത്.

  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി

അവിടെ സീറ്റ് നല്‍കിയാല്‍ അദ്ദേഹംതന്നെ സ്ഥാനാർഥിയാവുമെന്നാണ് സൂചന.

തിരുനെല്‍വേലി, കന്യാകുമാരി, തെങ്കാശി ജില്ലകള്‍ സമത്വ മക്കള്‍ കക്ഷിക്ക് സ്വാധീനമുള്ള മേഖലകളാണ്.

1996-ല്‍ ഡി.എം.കെ.യിലൂടെയാണ് ശരത്കുമാർ രാഷ്ട്രീയത്തിലെത്തുന്നത്.

1998 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുനെല്‍വേലി മണ്ഡലത്തില്‍ ഡി.എം.കെ. ടിക്കറ്റില്‍ മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us