സ്വകാര്യ സ്കൂളുകൾക്ക് ഫീസ് ഈടാക്കാൻ അനുമതി

ബെംഗളൂരു:  2019-20 അധ്യയന വർഷത്തിൽ, കർണാടക വിദ്യാഭ്യാസ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള വാർഷികഫീസ് 2020-21 അധ്യയന വർഷത്തേക്കും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കാൻ സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളുടെ മാനേജ്മെന്റുകൾക്ക് കർണാടക  ഹൈക്കോടതി അനുമതി നൽകി. മഹാമാരി സാഹചര്യത്തിൽ സ്കൂളിൽ വന്ന് ഉപയോഗിക്കാത്ത സൗകര്യങ്ങൾ കണക്കിലെടുത്ത് ഫീസ്  തുകയിൽ 15 ശതമാനം കുറവ്നൽകണം.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

എന്നിരുന്നാലും, മാനേജ്‌മെന്റുകൾക്ക് വിദ്യാർത്ഥികൾക്ക് കൂടുതൽ ഇളവ് നൽകാനും അല്ലെങ്കിൽ 15 ശതമാനം കുറച്ചതിന് ശേഷം വരുന്ന തുകയ്ക്ക് മുകളിൽ ഇളവ് ലഭിക്കുന്നതിന് മറ്റെന്തെങ്കിലും രീതി വികസിപ്പിക്കാനോ അവസരമുണ്ട്, എന്നും കോടതി കൂട്ടിച്ചേർത്തു.

കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത്, 2020-21 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് 70 ശതമാനത്തിൽ കൂടുതൽ ഈടാക്കുന്നത് തടഞ്ഞ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സ്വകാര്യ, അൺ എയ്ഡഡ് സ്കൂളുകൾ നൽകിയ ഒരു കൂട്ടം ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആർ ദേവദാസ് ഉത്തരവ് പുറപ്പെടുവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
[masterslider id="10"]

Related posts