എല്ലാ കുട്ടികൾക്കും ഇൻഫ്ലുവൻസ വാക്സിൻ: നിർദ്ദേശവുമായി ബിബിഎംപി

ബെംഗളൂരു: പീഡിയാട്രിക് കമ്മിറ്റിയുടെയും സാങ്കേതിക ഉപദേശക സമിതിയുടെയും നിർദ്ദേശ പ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) ആരോഗ്യ വകുപ്പും ഉടൻ തന്നെ എല്ലാ കുട്ടികൾക്കും നിർബന്ധമായും ഇൻഫ്ലുവൻസ വാക്സിൻ നൽകാനുള്ള നിർദ്ദേശം സർക്കാരിന് അയയ്ക്കും.

ശിശുരോഗവിദഗ്ദ്ധർ വാക്‌സിൻ എടുക്കാൻ നേരിട്ട് രക്ഷിതാക്കളെ അറിയിക്കുന്നുണ്ടെങ്കിലും, പല രക്ഷിതാക്കളും മുന്നോട്ട് വരികയും കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യുന്നുണ്ട് എങ്കിലും കൂടുതൽ പേരും ഡോക്ടർമാരുടെ നിർദ്ദേശത്തോട് വിമുഖത കാണിക്കുകയാണ്. അതിനാൽ എല്ലാ കുട്ടികൾക്കും വാക്‌സിൻ  ചെയ്യുന്നതിനും ഇൻഫ്ലുവൻസ, വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും, കോവിഡ് -19 വാക്സിൻ ആരംഭിക്കുന്നതുവരെ സംരക്ഷിക്കുന്നതിനും വേണ്ടി കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിൻ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

രണ്ട് കമ്മിറ്റികളിലെയും വിദഗ്ദ്ധർ ഒരു നിർദ്ദേശം അയയ്ക്കുമെന്നും, ഇതിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സർക്കാരുമായി ചർച്ച ചെയ്യുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. വൈറൽ അണുബാധയുള്ള കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, രണ്ട് ദിവസത്തിൽ കൂടുതൽ രോഗലക്ഷണങ്ങളുള്ളവർക്ക് കോവിഡ് -19 പരിശോധന നിർബന്ധമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts