പാവപ്പെട്ടവന് ഭവനമെന്നത് വെറും സ്വപ്നം മാത്രമായി മാറരുത്: ടി.സി. സിറാജ്

ബെംഗളൂരു: പാവപ്പെട്ടവന് സ്വന്തമായി ഒരു ഭവനം എന്നത് സ്വപ്നം മാത്രമാവരുതെന്നും അതിന്റെ സാഫല്യത്തിനായി സമൂഹിക പ്രതിബദ്ധതയുള്ളവർ നിശ് ക്രിയത്വം വെടിഞ്ഞ് കൈകോർക്കണമെന്നും കുടുംബമായി കഴിയുന്നവർ ഭവനരഹിതരാവേണ്ടി വരുബോഴുണ്ടാവുന്ന മാനസികാവസ്ഥ വിവരണാധീതമാണെന്നും മലബാർ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു.

കുടകിലെ സിദ്ദാപുരയിൽ സിദ്ദാപുരം മുസ്ലിം അസോസിയേഷന്റെയും മലബാർ മുസ്ലിം അസോസിയേഷൻ, കർണാടക ജംഇയ്യത്തുൽ ഉലമ, ഇംദാദ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടേയും സംയുക്ത സഹകരണത്തോടെ നിർമ്മിച്ച വീടുകളുടെയും താക്കോൽ ദാന ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചേക്കേറാൻ കൂടില്ലാതെ വരുന്നവർക്ക് അത് നിർമ്മിച്ചു നൽകുകയെന്ന ധർമ്മ സമരത്തിലാവണം നാം ഓരോരുത്തരും.

മറ്റുള്ളവന്റെ ദുഃഖഭാരം താഴ്ത്തുകയാണ് പുണ്യകരമെന്നും അദ്ദേഹം പറഞ്ഞു. പേമാരിയിലും മല വെള്ളപ്പാച്ചലിലും കിടപ്പാടം പൂർണ്ണമായും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്റെ പദ്ധതി പ്രകാരം ആദ്യ ഘട്ടം നിർമ്മാണം പൂർത്തിയാക്കിയ 14 വീടുകളുടെ താക്കോൽ ദാനം ജംഇയ്യത്തുൽ ഉലമ ഹിന്ദ് പ്രസിഡന്റ് മൗലാനാ അർശ ദ് മദനി ഉൽഘാടനം ചെയ്തു . സിദ്ദാപുരം മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് യു എം മുസ്ഥഫ ഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല ഫൈസി പ്രാർത്ഥന നടത്തി.ആദ്യഘട്ടത്തിൽ 14 വീടുകൾ ദുരിതബാധിതർക്ക് കൈമാറിയതായി സിദ്ദാപൂർ മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി റഹോഫ് ഹാജി പറഞ്ഞു.

പരിപാടിയുടെ മുഖ്യാതിഥികൾ ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഫ്തി സയ്യിദ് മസൂം സാഖിബ്, കർണ്ണാടക പ്രസിഡന്റ് മൗലാന അബ്ദുൽ റഹിം റഷീദി, ചെസ്കോം ഓഫീസർ സുരേഷ്, സിദ്ദാപൂർ ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ റീന തുളസി, താലൂക്ക് ഫംഗ്ഷണൽ ഓഫീസർ കെ ബാസിർ ഹാജി, മലബാർ മുസ്ലീം അസോസിയേഷൻ സെക്രട്ടറി ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി,സിദ്ദാപൂർ ജമാഅത്ത് പള്ളി, ട്രസ്റ്റ് കോഫിയുടെ ഉമ്മർ ഹാജി, ബിസിനസുകാരൻ കെ യു മുസ്തഫ, ഫാഷൻ ജ്വല്ലറി ഉടമ പി എം ഷമീർ, മ്യൂസിക് കോഫി ഉടമ കെ ബി ഹസൈനാർ, ഡിഎച്ച്എസ് ഉടമ വിരാജ്പേട്ടയിലെ സൂരഫി, മുഹമ്മദ് അലി, കരീം, എന്നിവർ പങ്കെടുത്തു അസ്കർ, നവാസ് തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us