ടിഡിപി എന്‍ഡിഎ ബ​ന്ധം ഉ​പേ​ക്ഷി​ച്ചു. അവിശ്വാസപ്രമേയം നല്‍കാനും നീക്കം.

ന്യൂഡല്‍ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി നൽകണമെന്ന തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടിയുടെ (ടി​ഡി​പി) ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പാ​ർ​ട്ടി എ​ൻ​ഡി​എ ബ​ന്ധം ഉ​പേ​ക്ഷി​ച്ചു. ഇത് സംബന്ധിച്ച് അ​മ​രാ​വ​തി​യില്‍ പാ​ർ​ട്ടി​യു​ടെ അ​ടി​യ​ന്ത​ര പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കുശേ​ഷ​മാ​ണ് ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു എ​ൻ​ഡി​എ ബന്ധം ഉപേക്ഷിക്കുന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഇതിനു മുന്‍പും എന്‍ഡിഎ  വിടുന്നതു സംബന്ധിച്ച് എം പിമാരുമായി ചന്ദ്ര ബാബു നായിഡു ചര്‍ച്ച നടത്തിയിരുന്നു. മുന്നണി വിടുന്നതു സംബന്ധിച്ച് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ടി​ഡി​പി​യു​ടെ എം​പി​മാ​രു​മാ​യും ച​ന്ദ്ര​ബാ​ബു നാ​യി​ഡു ച​ർ​ച്ച ന​ട​ത്തി. പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​കു​റി​ച്ചും എം​പി​മാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യ​താ​യാ​ണ് റിപ്പോര്‍ട്ട്.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ ടി​ഡി​പി പി​ന്തു​ണ​യ്ക്കു​മെ​ന്നും വാര്‍ത്തയുണ്ട്. വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് എം​പി വൈ.​വി സു​ബ്ബ റെ​ഡ്ഡി ആ​യി​രി​ക്കും അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക.

ടിഡിപി ബിജെപി പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് നേരത്തേ ടിഡിപിയുടെ കേന്ദ്രമന്ത്രിമാർ രാജിവച്ചിരുന്നു. ഗജപതി രാജു, വൈ.എസ്.ചൗധരി എന്നിവരാണ് രാജിവച്ചത്. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധ സൂചകമായാണ് ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും രാജിവച്ചത്.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

16 ലോ​ക്സ​ഭാം​ഗ​ങ്ങ​ളാ​ണു ടി​ഡി​പി​ക്കു​ള്ള​ത്. രാ​ജ്യ​സ​ഭ​യി​ൽ 6 അംഗങ്ങളുണ്ട്. 2014ലാ​ണു ടി​ഡി​പി​യും ബി​ജെ​പി​യും സ​ഖ്യ​ത്തി​ലാ​യ​ത്. അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തും ഇ​രു പാ​ർ​ട്ടി​ക​ളും സ​ഖ്യ​ത്തി​ലാ​യി​രു​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും
[masterslider id="10"]

Related posts