നഗരത്തെ വിട്ട് അകലാൻ മടിച്ച് വേനൽമഴ.

ബെംഗളൂരു : മൂന്നു ദിവസമായി നഗരത്തിൽ ചുറ്റിപ്പറ്റിക്കറങ്ങി നടക്കുന്ന വേനൽമഴക്ക് നഗരത്തിൽ നിന്ന് വിട്ടു പോകാൻ ഒരു ഭാവവുമില്ല. വൈകുന്നേരം 5:30 മണിയോടെ തെക്കൻ ബെംഗളൂരുവിൽ നിന്നാണ് മഴയുടെ നഗരപ്രദിക്ഷണം ആരംഭിച്ചത്, ബന്നാർഘട്ട, ഹുളിമാവു, കൊട്ടിഗരെ, ബിലെക്കഹളളി ഭാഗങ്ങളിലുടെ മെല്ലെ വ്യ നഗരത്തിലേക്ക് പ്രവേശിച്ചു.ജയനഗർ, ജെ പി നഗർ, മഡിവാള ഇലക്ട്രോണിക് സിറ്റി, ഹൊസൂർ റോഡിലെ  മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും ആദ്യ മണിക്കൂറുകളിൽ കനത്ത മഴ പെയ്തു.പോകുന്ന വഴിക്കെല്ലാം ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുകയെന്നത് ബെംഗളുരുവിലെ മഴയുടെ ഒരു പ്രത്യേകതയാണല്ലോ, ഇലക്ട്രോണിക് സിറ്റി മേൽപാലത്തിന്റെ താഴെ…

Read More

ജനപ്രധിനിധികൾ മാറാരോഗികളോ…! ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റുന്നത് ലക്ഷങ്ങള്‍!

തിരുവനന്തപുരം: ചികിത്സയ്ക്കും വീട് മോഡി പിടിപ്പിക്കുന്നതിനുമായി എംഎല്‍എമാര്‍ കൈപ്പറ്റുന്നത് ലക്ഷങ്ങളെന്ന്‍ വിവരാവകാശ റിപ്പോര്‍ട്ട്‌‍. മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റായാണ് കൂടുതല്‍ പണം മന്ത്രിമാരും എംഎല്‍എമാരും കൈപ്പറ്റുന്നതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. തുക കൈപ്പറ്റുന്നതില്‍ പ്രതിപക്ഷ എംഎല്‍എമാരും ഒട്ടും പിന്നിലല്ല എന്നതാണ് ഏറെ രസകരം. രണ്ട് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയത് പത്ത് എംഎല്‍എമാരാണെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാണ്. 2016-17 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ രൂപ ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റിയത് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ. മുരളീധരനാണ്. സ്വന്തം ചികിത്സയ്ക്കും ഭാര്യ, മകന്‍ എന്നിവരുടെ ചികിത്സയ്ക്കുമായി മുരളീധരന്‍ കൈപ്പറ്റിയത് പത്തുലക്ഷത്തോളം…

Read More

ഇനി ഡീസല്‍ ബസുകള്‍ വാങ്ങുന്നില്ല;പൂര്‍ണമായും ഇലക്ട്രിക്‌ ബസുകളിലേക്ക് മാറാന്‍ ബി.എം.ടി.സി.

ബെംഗളൂരു : ഇനി ഡീസല്‍ ബസുകള്‍ വാങ്ങണമോ എന്നാ കാര്യത്തില്‍ പുന പരിശോധനക്കൊരുങ്ങി ബി എം ടി സി.കഴിഞ്ഞ ആഴ്ച പുറത്തു വന്ന വാര്‍ത്തകള്‍ പ്രകാരം ,വൈദ്യുത ബസുകള്‍ ഓടിക്കാന്‍ വേണ്ടി ബി എം ടി സി വിളിച്ച ടെണ്ടറില്‍ ഏറ്റവും കുറവ് ക്വട്ട് ചെയ്ത ഹൈദരാബാദ് കമ്പനിയുടെ ചാര്‍ജിനേക്കാള്‍ കൂടുതല്‍ വിലക്കാണ് ബി എം ടി സി ഇപ്പോള്‍ ഡീസല്‍ ബസുകളുമായി സര്‍വീസ് നടത്തുന്നത്. ക്വട്ടേഷന്‍ പ്രകാരം,150 ഇലക്ട്രിക്‌ നോണ്‍ എ സി ബസുകള്‍ നഗരത്തില്‍ സര്‍വീസ് നടത്താന്‍ ഹൈദരാബാദ് ആസ്ഥാനമായ ഗോള്‍ഡ്‌സ്ടോന്‍…

Read More

വെള്ളകുപ്പികളില്‍ വന്‍ തോതില്‍ പ്ലാസ്റ്റിക് !

മിയാമി: വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യമുണ്ടെന്ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക് റിസേര്‍ച്ചര്‍ ഷെരി മാസണിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 9 രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് ലോകത്തെ പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡുകളിലെ വെള്ളത്തില്‍ വലിയ തോതില്‍ പ്ലാസ്റ്റിക് അംശമുണ്ടെന്ന് കണ്ടെത്തിയത്. ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്‍ഡൊനീഷ്യ, കെനിയ, ലെബനന്‍, മെക്‌സിക്കോ, തായ്‌ലാന്‍ഡ്, യുഎസ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നായി ശേഖരിച്ച 250 കുപ്പികളിലെ 93% സാമ്പിളുകളിലും പ്ലാസ്റ്റിക്കിന്‍റെ അംശം കണ്ടെത്തി. അക്വാ, അക്വാഫിന, ഡസാനി, എവിയാന്‍, നെസ്ലെ പ്യൂര്‍ ലൈഫ്, ബിസ്ലേരി,…

Read More

ഗൂഗിള്‍ മാപ്പ് ഇനി മുതല്‍ മലയാളത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കും!

ഗൂഗിള്‍ മാപ്പ്  ഇനി മുതല്‍ മലയാളത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കും. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ചൊവ്വാഴ്ച ഗൂഗിള്‍ അറിയിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഗൂഗിളിന്‍റെ ഡസ്ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ലഭ്യമാകുന്ന ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. നിര്‍ദേശങ്ങള്‍ തരുന്നത് കൂടാതെ ജിപിഎസ് കണക്ഷനില്ലാതെ വരുന്ന സാഹചര്യത്തില്‍ ‘ജിപിഎസ് കണക്ഷന്‍ നഷ്ടമായി’…

Read More

ചരിത്രത്തിലാദ്യമായി നേപ്പാള്‍ ക്രിക്കറ്റ് ടീം ഏകദിന പദവി സ്വന്തമാക്കി!

ഹരാരെ: ലോക ക്രിക്കറ്റിലെ വമ്പന്‍മാര്‍ക്കൊപ്പം ഇനി നേപ്പാളും. ചരിത്രത്തിലാദ്യമായി നേപ്പാള്‍ ക്രിക്കറ്റ് ടീം ഏകദിന പദവി സ്വന്തമാക്കിയാണ് ലോകത്തെ വിസ്മയിപ്പിച്ചത്. സിംബാബ്‌വെയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പപ്പുവ ന്യൂ ഗ്വിനിയയെ ആറു വിക്കറ്റിനു തകര്‍ത്തതോടെ നേപ്പാളിനെ തേടി ഇതാദ്യമായി ഐസിസി ഏകദിന പദവിയെത്തുകയായിരുന്നു. മറ്റൊരു കളിയില്‍ ഹോളണ്ട് ഹോങ്കോങിനെ തോല്‍പ്പിക്കുകയും ചെയ്തതോടെയാണ് നേപ്പാളിന്റെ ഏകദിന പദവി ഉറപ്പായത്. നേപ്പാള്‍ ക്രിക്കറ്റ് ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. ഒന്നിനു പിറകെ ഒന്നായി നേട്ടങ്ങള്‍ കൈവരിച്ചാണ് നേപ്പാള്‍ ഉയരങ്ങളിലേക്കു കുതിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ഐസിസി ഏകദിന…

Read More

45 ലക്ഷം രൂപ ആദായനികുതി കുടിശിക; ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിന്.

45 ലക്ഷം രൂപ ആദായനികുതി കുടിശിക ഈടാക്കുന്നതിന് വേണ്ടി അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വച്ചു. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടൻ ഗണേഷ്കുമാറിന്‍റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പധികൃതർ അറിയിച്ചു. 1996 മുതല്‍ മരണം വരെ ശ്രീവിദ്യ നികുതി അടയ്ക്കാതിരുന്നതാണ് കുടിശ്ശിക 45 ലക്ഷത്തിലെത്താന്‍ കാരണം. ഇപ്പോള്‍ ആ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന അഭിഭാഷകനായ ഉമാശങ്കര്‍ നല്‍കുന്ന വാടക തുകയായ 13,000 രൂപകൊണ്ട് മാത്രം നഷ്ടം നികത്താൻ കഴിയാത്തതിനാലാണ് ലേലം ചെയ്യുന്നത്. 2005ല്‍ ശ്രീവിദ്യ മരിക്കുന്നതിന് മുൻപേ വീട്…

Read More

സിംഗപൂരില്‍ ജോലി വാഗ്ദാനം നല്‍കി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് കമ്പനിയുടെ വന്‍ വിസ തട്ടിപ്പ്.

സിംഗപൂരില്‍ ജോലി വാഗ്ദാനം നല്‍കി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് കമ്പനിയുടെ തട്ടിപ്പ്. വ്യാജ വിസ നല്കി നൂറ്റമ്പതിലേറെപ്പേരില്‍ നിന്നുമാണ് ഇവര്‍ പണം തട്ടി‍യത്. സിംഗപ്പൂരിലുള്ള അമിഗ്ഡാല നഴ്സിംഗ് ഹോം എന്ന ആശുപത്രിയുടെ പേരില്‍ നടത്തിയ തട്ടിപ്പിന് ഇരയായവരില്‍ ലൈറ്റ് പ്രഫഷണല്‍ ഉദ്യോഗാര്‍ഥികളായ നാല്പതോളം മലയാളികളുമുണ്ട്. രജിസ്റ്റര്‍ ചെയ്തവരെ നേരിട്ട് വിളിച്ച് പാസ്പോര്‍ട്ടടക്കമുള്ള രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡിജിറ്റല്‍ ഒപ്പും കൈക്കലാക്കി. തുടര്‍ന്ന് മൂന്ന്‍ ഘട്ടങ്ങളിലായി നടത്തിയ ടെലിഫോണ്‍ ഇന്റര്‍വ്യുവില്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന്‍ അറിയിക്കുകയും ഓഫര്‍ ലെറ്ററും വിസയും നല്‍കുകയും ചെയ്തു. സിഗപ്പൂരിലേക്ക്…

Read More

മലയാളികള്‍ക്ക് എതിരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു;ഹെന്നൂര്‍ ഗദ്ദലഹള്ളിയിൽ ബേക്കറി അടിച്ചു തകര്‍ത്തു;

ബെംഗളൂരു : ഹെന്നൂര്‍ ഗദ്ദലഹള്ളിയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി ഗുണ്ടകൾ അടിച്ചു തകർത്തു. അക്രമികളെ തടയാൻ ശ്രമിച്ച ഉടമസ്ഥനും രണ്ടു ജീവനക്കാർക്കും ആക്രമണത്തിൽ പരുക്കേറ്റു. പാനൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ലീല ബേക്കറിയിലാണു കഴിഞ്ഞ ദിവസം രാത്രി എട്ടു പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. മദ്യപിച്ചെത്തിയ സംഘം തർക്കമുണ്ടാക്കുകയും കമ്പി ഉപയോഗിച്ച് ബേക്കറി അടിച്ചു തകർക്കുകയുമായിരുന്നു. ഷട്ടർ താഴ്ത്തി അകത്തുകയറിയ ഇവരുടെ ആക്രമണത്തിൽ അഭിലാഷിന്റെ തലയ്ക്കും കൈയ്ക്കും ആഴത്തിൽ മുറിവേൽക്കുകയും ജിപിന്റെ ഒരു വിരൽ നഷ്ടപ്പെടുകയും ചെയ്തു. കേരള സമാജം ഈസ്റ്റ് സോൺ…

Read More

മെട്രോ സമരം ആഹ്വാനം ചെയ്ത ജീവനക്കാരുമായി ചര്‍ച്ച ഇന്ന്.

ബെംഗളൂരു : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നമ്മ മെട്രോ ജീവനക്കാർ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിനു പരിഹാരം തേടിയുള്ള നിർണായക ചർച്ച ഇന്ന്. ചീഫ് ലേബർ കമ്മിഷൻ ഓഫിസിൽ വിളിച്ചു ചേർത്തിട്ടുള്ള ചർച്ച പരാജയപ്പെട്ടാൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ 22 മുതൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നു യൂണിയൻ നേതാക്കൾ അറിയിച്ചു. പ്രശ്നത്തിനു പരിഹാരം തേടി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസിഎൽ) ജീവനക്കാരുമായി ബുധനാഴ്ച അനൗദ്യോഗികമായി നടത്തിയ ചർച്ചയിൽ തീരുമാനമുണ്ടായില്ല. ജീവനക്കാരുടെ ആവശ്യങ്ങളിൽ മൂന്നുമാസത്തിനകം തീരുമാനം ഉണ്ടാക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും ജീവനക്കാർ വഴങ്ങിയിട്ടില്ല. സമയപരിധി വച്ചുള്ള…

Read More
Click Here to Follow Us