45 ലക്ഷം രൂപ ആദായനികുതി കുടിശിക; ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിന്.

45 ലക്ഷം രൂപ ആദായനികുതി കുടിശിക ഈടാക്കുന്നതിന് വേണ്ടി അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വച്ചു. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടൻ ഗണേഷ്കുമാറിന്‍റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പധികൃതർ അറിയിച്ചു.

1996 മുതല്‍ മരണം വരെ ശ്രീവിദ്യ നികുതി അടയ്ക്കാതിരുന്നതാണ് കുടിശ്ശിക 45 ലക്ഷത്തിലെത്താന്‍ കാരണം. ഇപ്പോള്‍ ആ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന അഭിഭാഷകനായ ഉമാശങ്കര്‍ നല്‍കുന്ന വാടക തുകയായ 13,000 രൂപകൊണ്ട് മാത്രം നഷ്ടം നികത്താൻ കഴിയാത്തതിനാലാണ് ലേലം ചെയ്യുന്നത്.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

2005ല്‍ ശ്രീവിദ്യ മരിക്കുന്നതിന് മുൻപേ വീട് വാടകക്ക് എടുത്തിരുന്നുവെന്നും ആദായനികുതി സംബന്ധിച്ച കേസുകളെല്ലാം ഗണേഷ് കുമാറിന് അറിയാമെന്നും ഇപ്പോള്‍ ഫ്ലാറ്റില്‍ വാടകക്ക് താമസിക്കുന്ന അഭിഭാഷകനായ ഉമാശങ്കര്‍ പറഞ്ഞു.

ഈ മാസം 26ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ലേലത്തില്‍ 1,14,10,000 രൂപയാണ് ഫ്ലാറ്റിന് വിലയിട്ടിരിക്കുന്നത്. ലേലം നടക്കുന്നതോടെ ശ്രീവിദ്യയുടെ പേരിലുള്ള മറ്റൊരു ശേഷിപ്പ് കൂടി ഇല്ലാതായിത്തീരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
[masterslider id="10"]

Related posts