2021-2022 കാലയളവിലെ റോഡപകട മരണങ്ങളിൽ ബെലഗാവി ജില്ല മുന്നിൽ

ബെംഗളൂരു: 816 മരണങ്ങളോടെ, 2021-2022 കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ബെലഗാവി ജില്ലയിൽ റോഡപകടങ്ങളിൽ. ബെംഗളൂരു സിറ്റി (633), തുംകുരു (596), മൈസൂരു (510), ബെംഗളൂരു ജില്ല (507) എന്നിവയാണ് തൊട്ടുപിന്നിൽ ഉള്ളത്. 2021-2022 കാലയളവിൽ സംസ്ഥാനത്തുടനീളം 34,394 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ 9,868 മരണങ്ങളും 40,483 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതായത്, ആ കാലയളവിൽ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 94 അപകടങ്ങളും 27 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായി ഇതൊരു വലിയ ജില്ലയാണെന്നാണ് ബെലഗാവി സിറ്റി പോലീസ് കമ്മീഷണർ എം ബി ബോറലിംഗയ്യ പറഞ്ഞത്. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക്‌സ്‌പോട്ടുകൾ കണ്ടെത്തിയട്ടുണ്ടെന്നും NHAI, PWD പോലുള്ള ഏജൻസികൾക്ക് പട്ടിക സമർപ്പിക്കുകയാണെന്നും ഞങ്ങൾ ആ പ്രദേശങ്ങളിൽ അധിക സൂചന ബോർഡുകളും സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച തുംകുരുവിലുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം ഒമ്പത് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജൂണിൽ ബെലഗാവിയിൽ ദിവസവേതന തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ (എംയുവി) കനാലിലേക്ക് മറിഞ്ഞ് ഏഴു പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയ-സംസ്ഥാന പാതകളിലാണ് ഭൂരിഭാഗം അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. വാസ്തവത്തിൽ, അവയിൽ പലതും സ്വകാര്യ ട്രാൻസ്പോർട്ടർമാർ അധിക യാത്രക്കാരെ കയറ്റുന്നത് മൂലമാണ് എന്നും റിപ്പോർട്ടുകളുണ്ട്.

accident

മഹാരാഷ്ട്രയിൽ നിന്നുള്ള ഡ്രൈവർമാരിൽ ഭൂരിഭാഗമെന്നും മഹാരാഷ്ട്രയിലെ റോഡ് അവസ്ഥകളും ഡ്രൈവിംഗ് പാറ്റേണുകളും കർണാടകയിൽ നിന്ന് തികച്ചും വ്യത്യസ്തമായതുകൊണ്ടുതന്നെ അവർ പലപ്പോഴും അമിതവേഗത കാണിക്കുകയും റോഡ് അടയാളങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയും അപകടങ്ങളിൽ കലാശിക്കുകയുമാണ് ചെയ്യുന്നത് എന്നാണ് ബെംഗളൂരുവിനും ബെലഗാവിക്കും ഇടയിലുള്ള അപകടങ്ങളുടെ കാരണങ്ങളെക്കുറിച്ച് വിവരിച്ച ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

2021-22 ൽ, മദ്യപിച്ച് വാഹനമോടിച്ചതിന് 1,416 വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസുകളും മറ്റ് നിയമലംഘനങ്ങൾക്ക് 6,180 ലൈസൻസുകളും ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു. ബാക്കിയുള്ള 1,587 കേസുകളിൽ മറ്റ് നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് ചരക്ക് വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതാണ് അപകടങ്ങൾക്ക് മറ്റൊരു കാരണം. 2021-22ൽ 7.19 ലക്ഷം ചരക്ക് വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ 6,899 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,434 വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇവരിൽ നിന്ന് 11.9 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us