ഗൂഗിള്‍ മാപ്പ് ഇനി മുതല്‍ മലയാളത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കും!

ഗൂഗിള്‍ മാപ്പ്  ഇനി മുതല്‍ മലയാളത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കും. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ചൊവ്വാഴ്ച ഗൂഗിള്‍ അറിയിച്ചിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഗൂഗിളിന്‍റെ ഡസ്ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ലഭ്യമാകുന്ന ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. നിര്‍ദേശങ്ങള്‍ തരുന്നത് കൂടാതെ ജിപിഎസ് കണക്ഷനില്ലാതെ വരുന്ന സാഹചര്യത്തില്‍ ‘ജിപിഎസ് കണക്ഷന്‍ നഷ്ടമായി’ എന്ന നിര്‍ദേശവും ഗൂഗിള്‍ നല്‍കും.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിക്കൊണ്ട്  ഗൂഗിള്‍ മാപ്പ് പരിഷ്‌കരിച്ചിരുന്നു. ഇതുകൂടാതെ ഇന്ത്യന്‍ വിലാസങ്ങള്‍ കണ്ടെത്താനുള്ള പുതിയ ടൂളുകളും ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ എണ്ണം വളരെ കുറവായതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ശ്രമിച്ചുവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts