മലയാളികള്‍ക്ക് എതിരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു;ഹെന്നൂര്‍ ഗദ്ദലഹള്ളിയിൽ ബേക്കറി അടിച്ചു തകര്‍ത്തു;

ബെംഗളൂരു : ഹെന്നൂര്‍ ഗദ്ദലഹള്ളിയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി ഗുണ്ടകൾ അടിച്ചു തകർത്തു. അക്രമികളെ തടയാൻ ശ്രമിച്ച ഉടമസ്ഥനും രണ്ടു ജീവനക്കാർക്കും ആക്രമണത്തിൽ പരുക്കേറ്റു. പാനൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ലീല ബേക്കറിയിലാണു കഴിഞ്ഞ ദിവസം രാത്രി എട്ടു പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്.

  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും

മദ്യപിച്ചെത്തിയ സംഘം തർക്കമുണ്ടാക്കുകയും കമ്പി ഉപയോഗിച്ച് ബേക്കറി അടിച്ചു തകർക്കുകയുമായിരുന്നു. ഷട്ടർ താഴ്ത്തി അകത്തുകയറിയ ഇവരുടെ ആക്രമണത്തിൽ അഭിലാഷിന്റെ തലയ്ക്കും കൈയ്ക്കും ആഴത്തിൽ മുറിവേൽക്കുകയും ജിപിന്റെ ഒരു വിരൽ നഷ്ടപ്പെടുകയും ചെയ്തു. കേരള സമാജം ഈസ്റ്റ് സോൺ പ്രവർത്തകരുടെ സഹായത്തോടെ ഹെന്നൂർ പൊലീസിൽ പരാതി നൽകി. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts