രാജ്യത്ത് അതിവേഗ വളര്‍ച്ചയുള്ള നഗരങ്ങളില്‍ കോഴിക്കോട് മുന്നില്‍!

കോഴിക്കോട്: രാജ്യത്ത് അതിവേഗ വളര്‍ച്ചയുള്ള നഗരങ്ങളില്‍ കോഴിക്കോട് മുന്നില്‍. കോഴിക്കോട് 23 വർഷംകൊണ്ട് നേടിയത് 44 മടങ്ങ് വളർച്ച. 1991 മുതൽ 2014 വരെയുള്ള വിവരങ്ങൾ വെച്ചാണ് യു.എ ൻഹാബിറ്റാറ്റ്, ലിങ്കൺ ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂയോർക്ക് സർവകലാശാലയും ചേർന്ന് ഈ റിപ്പോർട്ട് തയാറാക്കിയത്.

1991-ൽ 535 ഹെക്ടറായിരുന്നു സമീപപ്രദേശങ്ങളിലേക്കുള്ള നഗരത്തിന്റെ വളർച്ച. എന്നാൽ 2014 ആയപ്പോഴേക്കും അത് 23,642 ഹെക്ടറിലേക്കെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 18.1 ശതമാനം വളർച്ചയാണ് ഇത്രയും വർഷംകൊണ്ട് നഗരവത്കരണത്തിലുണ്ടായത്.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

നഗരത്തിലുള്ളവർ തൊട്ടടുത്ത പ്രദേശങ്ങൾ താമസത്തിനായി തിരഞ്ഞെടുക്കുന്നതുകൊണ്ട് പാർപ്പിടങ്ങളും ജനസംഖ്യയും തമ്മിലുളള അനുപാതത്തിലും വലിയ അന്തരമുണ്ടായിട്ടുണ്ട്. 935.68 പേർക്ക് ഒരു ഹെക്ടർ എന്നായിരുന്നു 1991ലെ ബിൽഡപ്പ് ഏരിയയുടെ (നിർമിത വിസ്തൃതി)തോത്.

എന്നാൽ 2014 ആവുമ്പോഴേക്കും അത് 104 പേർക്ക് ഒരു ഹെക്ടർ എന്നതിലേക്ക് ചുരുങ്ങി. 2001-നും 2014-നും ഇടയിൽ 9,569 ഹെക്ടർ ബിൽഡപ്പ് ഏരിയയാണ് നഗരവത്കരണത്തിന്റെ ഭാഗമായത്. ജനസംഖ്യയുടെ കാര്യത്തിലും അഭൂതപൂർവമായ വളർച്ചയുണ്ടായിട്ടുണ്ട്.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

1991-ലെ ഫെബ്രുവരിയിലെ കണക്കുപ്രകാരം 202,611 ആയിരുന്നു നഗരത്തിലെ ജനസംഖ്യ. 2001ആയപ്പോഴേക്കും അത് 440,243-ലും പിന്നീട് 2014-ൽ എത്തിയപ്പോൾ 1,171,852-ലും എത്തി. 7.6 ശതമാനം വീതമാണ് നഗരജനസംഖ്യ കൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts