ബെംഗളൂരു : മൂന്നു ദിവസമായി നഗരത്തിൽ ചുറ്റിപ്പറ്റിക്കറങ്ങി നടക്കുന്ന വേനൽമഴക്ക് നഗരത്തിൽ നിന്ന് വിട്ടു പോകാൻ ഒരു ഭാവവുമില്ല.
വൈകുന്നേരം 5:30 മണിയോടെ തെക്കൻ ബെംഗളൂരുവിൽ നിന്നാണ് മഴയുടെ നഗരപ്രദിക്ഷണം ആരംഭിച്ചത്, ബന്നാർഘട്ട, ഹുളിമാവു, കൊട്ടിഗരെ, ബിലെക്കഹളളി ഭാഗങ്ങളിലുടെ മെല്ലെ വ്യ നഗരത്തിലേക്ക് പ്രവേശിച്ചു.ജയനഗർ, ജെ പി നഗർ, മഡിവാള ഇലക്ട്രോണിക് സിറ്റി, ഹൊസൂർ റോഡിലെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും ആദ്യ മണിക്കൂറുകളിൽ കനത്ത മഴ പെയ്തു.പോകുന്ന വഴിക്കെല്ലാം ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുകയെന്നത് ബെംഗളുരുവിലെ മഴയുടെ ഒരു പ്രത്യേകതയാണല്ലോ, ഇലക്ട്രോണിക് സിറ്റി മേൽപാലത്തിന്റെ താഴെ നല്ലൊരു ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നതിൽ മഴ പൂർണമായും വിജയിച്ചു. ഹൊസൂർ റോഡിലെ ട്രാഫിക് ബ്ലോക്ക് ഇപ്പോഴും തീർന്നിട്ടില്ല എന്നാണ് അവിടങ്ങളിൽ നിന്ന് വരുന്ന റിപ്പോർട്ട്.
പിന്നീട് നേരെ മടിവാള വഴി കോറമംഗലവഴി സിറ്റി യിലേക്ക് ഏകദേശം 6:30 ഓടെ സിറ്റിയിൽ വേനൽ മഴ വരവറിയിച്ചു, മിനിറ്റുകളുടെ വ്യത്യാസത്തിൽ യശ്വന്ത്പൂർ, മല്ലേശ്വരം, രാജാജി നഗർ വഴി തുമുകുരു റോഡിലേക്കൊന്നെത്തി നോക്കി മഴ.
കൃഷ്ണാ രാജപുരവും ബയപ്പന ഹള്ളി യും ഇന്ദിരാ നഗറും എന്ന് വേണ്ട 7:30 ആയതോടെ ഒന്ന് മുങ്ങിക്കുളിച്ച പ്രതീതിയിലായി നഗരം.
ഇന്നലത്തേതിൽ നിന്ന് വ്യത്യസ്ഥമായി കുറച്ച് വൈകിത്തുടങ്ങുകയും കൂടുതൽ നേരം നിലനിൽക്കുകയും ചെയ്യുന്നുണ്ട് ഇന്നത്തെ മഴ.
ഞായറാഴ്ച വരുന്ന ഉഗാദി എന്ന കന്നഡ പുതുവർഷം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്ന പലർക്കും ട്രാഫിക്ക് ബ്ലോക്കുകൾ പണികൊടുത്തു എന്നത് മറ്റൊരു സത്യം.
കാലാവസ്ഥ പ്രവചനങ്ങൾ പ്രകാരം ഇനി രണ്ടു ദിവസം കൂടി ” അയാൾ ” ഇവിടെയൊക്കെ കാണും, വൈകുന്നേരം പുറത്തേക്കിറങ്ങുമ്പോൾ കുട കരുതുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.