ഇനി ഡീസല്‍ ബസുകള്‍ വാങ്ങുന്നില്ല;പൂര്‍ണമായും ഇലക്ട്രിക്‌ ബസുകളിലേക്ക് മാറാന്‍ ബി.എം.ടി.സി.

ബെംഗളൂരു : ഇനി ഡീസല്‍ ബസുകള്‍ വാങ്ങണമോ എന്നാ കാര്യത്തില്‍ പുന പരിശോധനക്കൊരുങ്ങി ബി എം ടി സി.കഴിഞ്ഞ ആഴ്ച പുറത്തു വന്ന വാര്‍ത്തകള്‍ പ്രകാരം ,വൈദ്യുത ബസുകള്‍ ഓടിക്കാന്‍ വേണ്ടി ബി എം ടി സി വിളിച്ച ടെണ്ടറില്‍ ഏറ്റവും കുറവ് ക്വട്ട് ചെയ്ത ഹൈദരാബാദ് കമ്പനിയുടെ ചാര്‍ജിനേക്കാള്‍ കൂടുതല്‍ വിലക്കാണ് ബി എം ടി സി ഇപ്പോള്‍ ഡീസല്‍ ബസുകളുമായി സര്‍വീസ് നടത്തുന്നത്.

ക്വട്ടേഷന്‍ പ്രകാരം,150 ഇലക്ട്രിക്‌ നോണ്‍ എ സി ബസുകള്‍ നഗരത്തില്‍ സര്‍വീസ് നടത്താന്‍ ഹൈദരാബാദ് ആസ്ഥാനമായ ഗോള്‍ഡ്‌സ്ടോന്‍ ഇന്ഫ്ര ടെക് ലിമിറ്റഡ് കിലോ മീറ്റര്‍ ന് ഈടാക്കുന്നത് 24.50 രൂപ മാത്രമാണ്,പ്രവര്‍ത്തനചെലവ് കൂടിയാല്‍ 39.50-41 രൂപയില്‍ അവസാനിക്കും എന്നാല്‍ ഇപ്പോള്‍ ബി എം ടി സിയുടെ ഡീസല്‍ ബസുകളുടെ പ്രവര്‍ത്തന ചെലവ് കിലോ മീറ്റെറിനു  52 രൂപയാണ്.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

എ സി ബസുകള്‍ക്ക് ഗോള്‍ഡ്‌സ്ടോന്‍ ഇന്ഫ്ര സര്‍വിസ് നല്‍കാന്‍ താല്പര്യം കാണിച്ചിട്ടുള്ള നിരക്ക് കിലോ മീറ്റെറിനു കണ്ടക്ട്ടെരുടെ ശമ്പളവും ജി എസ് ടിയും അടക്കം കിലോ മീറ്റെറിനു  60-63 രൂപയാണ് എന്നാല്‍ ഇപ്പോള്‍ സര്‍വിസ് നടത്തുന്ന ബി എം ടി സി എ സി ബസുകളുടെ ചെലവ് 75-76 രൂപയാണ്.

ഡ്രൈവറേയും ബസുകളും നല്‍കുക എന്നത് ആണ് കമ്പനിയുടെ ചുമതല ,കണ്ടക്ടറെനിയമിക്കുന്നത് ,റൂട്ട് തീരുമാനിക്കുന്നതും ബി എം ടി സിയാണ്.അടുത്ത പത്തു വര്‍ഷത്തേക്ക് ആണ് കോണ്ട്രാക്റ്റ്.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

ആദ്യഘട്ടമായി അടുത്ത ആറുമാസത്തിനുള്ളില്‍ 40 എ സി ബസുകളും  -40 നോണ്‍ എ സി ബസുകളും പുറത്തിറക്കും.ഇപ്പോള്‍ ബി എം ടി സിയുടെ 6400 ഡീസല്‍ ബസുകള്‍ നിരത്തിലുണ്ട്.

ബി വൈ ഡി ഓട്ടോ ഇന്ടുസ്ട്രി യുടെയും ഒരു ചൈനീസ്‌ കമ്പനിയും ചേര്‍ന്ന് രൂപീകരിച്ചതാണ്  ഗോള്‍ഡ്‌സ്ടോന്‍ ഇന്ഫ്ര ടെക് ലിമിറ്റഡ്.ഉത്തരകര്‍ണാടകയിലെ ബീദേരില്‍ നൂറു ഏക്കര്‍ സ്ഥലത്ത് ബസ്‌ നിര്‍മാണ ശാല തുടങ്ങാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts