എ എ പിയില്‍ പൊട്ടിത്തെറി;പഞ്ചാബ്‌ ലീഡര്‍ ഭഗവത് മാന്‍ രാജിവച്ചു.

ന്യൂഡല്‍ഹി : മുന്‍ പഞ്ചാബ്‌ മന്ത്രിയും ശിരോമണി അകലിദള്‍ നേതാവുമായ മജിതിയ നല്‍കിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിയില്‍ മാപ്പ് എഴുതിക്കൊടുത്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ എ എ പി യുടെ ചുമതല വഹിക്കുന്ന നേതാവ് ഭഗവത് മാന്‍ രാജിവച്ചു.

2015 ലാണ് കേജ്രിവാളും പാര്‍ട്ടി വക്താവ് ആയ ആശിഷ് കൈതനും മജിദിയക്ക് മയക്കുമരുന്ന് ലോബ്ബി യുമായി നേരിട്ട് ബന്ധമുണ്ട് എന്ന് ആരോപിച്ചത്,മജിദിയ മേയ് മാസത്തില്‍  കേജരിവാളിനും കൈതനും എതിരെ അപകീര്‍ത്തിപരമായ പരാമര്‍ശത്തിന് എതിരെ കോടതിയെ സമീപിച്ചു.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

സ്വന്തമായി കയ്യില്‍ തെളിവുകള്‍ ഒന്നും ഇല്ലാത്ത ആം ആത്മി പാര്‍ടി നേതാവ് കഴിഞ്ഞ ദിവസം കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി കോടതിയില്‍ മാപ്പ് എഴുതി നല്‍കി.മാപ്പ് ചോദിച്ചതിനാല്‍ കേസ് പിന്‍വലിക്കാന്‍ താന്‍ തയ്യാറാണ് എന്ന് മജിദിയ പറയുകയും അതിനു ഉള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു.

എന്നാല്‍ കേജ്രിവാളിന്റെ ഈ നീക്കങ്ങള്‍ പഞ്ചാബ്‌ നേതാവ് ഭഗവത് മാനിനെ ചൊടിപ്പിച്ചു,ഇതേ രീതിയില്‍ മാപ്പ് എഴുതി കൊടുക്കുകയാണ് എങ്കില്‍ കേന്ദ്ര ധന മന്ത്രി അരുണ്‍ ജൈട്ലിക്ക് എതിരെ കേജ്രിവാള്‍ ഉയര്‍ത്തിയ ആരോപണങ്ങളും തുടര്‍ന്ന് ഉണ്ടായ കേസിന്റെ ഭാവിയും ഇതുതന്നെ യാകും എന്ന് ഭഗവത് മാന്‍ ഭയപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts