എൻഡിഎ യുടെ റോഡ് ഷോയിൽ നടി ശോഭന 

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടി ശോഭന.

എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയാശംസകള്‍ നേരുന്നുവെന്നും ശോഭന പറഞ്ഞു.

നാളെ കാട്ടാക്കടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും വേദി പങ്കിടുമെന്നും ശോഭന കൂട്ടിച്ചേർത്തു.

ശോഭനയുടെ വരവിനും ഐക്യദാർഢ്യത്തിനും രാജീവ് ചന്ദ്രശേഖർ നന്ദി അറിയിച്ചു.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

ശോഭനയ്‌ക്ക് രാജീവ് ചന്ദ്രശേഖർ വിഷു കൈനീട്ടം സമ്മാനിച്ചു.

ഏറെ നാളുകള്‍ക്ക് ശേഷമാണ് താൻ കേരളത്തില്‍ വിഷു ആഘോഷിക്കുന്നതെന്നും മലയാളികള്‍ക്ക് വിഷു ആശംസ നേരുന്നതായും ശോഭന കൂട്ടിച്ചേർത്തു.

താൻ ഇപ്പോള്‍ നടി മാത്രമാണെന്നും ബാക്കിയെല്ലാം പിന്നീടാണെന്നും രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് ശോഭന മറുപടി നല്‍കി.

മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts