ബെംഗളൂരു: ചാമരാജനഗർ-സത്യമംഗലം ദേശീയ പാതയിൽ രണ്ട് കാട്ടാനകൾ വാഹനങ്ങൾ ആക്രമിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് സൂചന. വാഹന ഗതാഗതം ഏറെയുള്ള റോഡിൽ രണ്ട് പെൺ ആനകളും ഒരു ആനക്കുട്ടിയും വഴിതെറ്റി. ആനകളെ കണ്ടതോടെ കാറുകളും ഇരുചക്രവാഹനങ്ങളും വേഗം കുറച്ചെങ്കിലും ആനകൾ മുന്നോട് വരികയും തള്ളാൻ തുടങ്ങിയതോടെയും ഏതാനും വാഹനങ്ങൾക്കും കാറിനും നേരിയ കേടുപാടുകൾ സംഭവിച്ചട്ടുണ്ട്. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബസിലെ യാത്രക്കാരിലൊരാളാണ് സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഫോണിൽ പകർത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടു കൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കർണാടക അതിർത്തി കഴിഞ്ഞ് സത്യമംഗലത്തെ ബന്ധിപ്പിക്കുന്ന ഹൈവേയിൽ ഹസനൂർ ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആനകൾ റോഡിൽ ഇറങ്ങിയതോടെ പാതയിൽ അരമണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. ആനക്കുട്ടിയെ സംരക്ഷിക്കാനാണ് ആനകൾ വാഹനങ്ങൾ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.