പാളത്തിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ അമ്മയും മകനും രക്ഷപെട്ടത് തലനാരിഴയ്ക്ക് – വിഡിയോ

ബെംഗളൂരു: റെയില്‍പാളത്തിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ കടന്നുപോകുമ്പോൽ പാളത്തിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ അമ്മയും മകനും അത്ഭുതകരമായി രക്ഷപെട്ടു. ട്രെയിൻ കടന്നുപോയതിന് പിന്നാലെ അതേസമയം  ഒരു ഗുഡ്സ് ട്രെയിനും പാഞ്ഞുപോയതും സംഭവം കണ്ടുനിന്നവരെ ഭീതിയിലാഴ്ത്തി.

ഈ സമയങ്ങളിൽ എല്ലാം പരസ്പരം ചേർത്തുപിടിച്ചിരുന്ന ഈ അമ്മയും മകനും പിന്നീട് എഴുന്നേറ്റ് കയറിയത് പുനർജന്മത്തിലേക്കാണ്. കർണാടകയിലെ കലബുറഗി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.

ഇരുവര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിലെത്താനാണ് ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ചത്. എന്നാല്‍, പാളത്തില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിന് മുൻപ് ട്രെയിന്‍ വന്നു. രക്ഷപ്പെടണമെങ്കിൽ ട്രെയിന്‍ കടന്നുപോകുന്നതുവരെ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ചുരുണ്ടിരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ട്രെയിന്‍ കടന്നുപോകുന്നതുവരെ പരസ്പരം മുറുകെപ്പിടിച്ചിരിക്കുന്ന അമ്മയുടേയും മകന്റേയും അത്ഭുദകരമായ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണിപ്പോള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
[masterslider id="10"]

Related posts