മേൽപാല നിർമ്മാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് ഇപ്പോഴും പ്രതിസന്ധിയിൽ

ബെംഗളൂരു: ശിവാനന്ദ സർക്കിളിൽ മേൽപാല നിർമ്മാണം പൂർത്തിയായിട്ടും ഗതാഗത കുരുക്ക് ഒഴിയുന്നില്ല. അപ്രോച്ച് റോഡ് പാതിവഴിയിൽ പണി നിലച്ചതാണ് ഇതിന് കാരണം.

മേൽപാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 90 ശതമാനം കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇപ്പോഴും പ്രതിസന്ധിയിലാണ്.

റോഡിന്റെ രൂപകല്പനയിൽ മാറ്റം വരുത്തിയെങ്കിലും ഈ ഏറ്റെടുത്ത സ്ഥലത്തിന് മതിയായ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് ആരോപിച്ച് സ്ഥല ഉടമകൾ കോടതിയെ സമീപിച്ചതാണ് റോഡ് പണി പാതി വഴി നിർത്താൻ കാരണം.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

2018ൽ പൂർത്തിയാകേണ്ട റോഡ് 2022 ആയിട്ടും ഒന്നും ആവാതെ കിടക്കുകയാണ്. നിർമ്മാണ ചെലവ് 19.8 കോടിയിൽ നിന്നും 39 കോടിയായി ഉയരുകയും ചെയ്തു. നിലവിൽ 16 തൂണുകൾ ആണ് മേൽപാലത്തിനായി സ്ഥാപിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts