മേൽപാല നിർമ്മാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് ഇപ്പോഴും പ്രതിസന്ധിയിൽ

ബെംഗളൂരു: ശിവാനന്ദ സർക്കിളിൽ മേൽപാല നിർമ്മാണം പൂർത്തിയായിട്ടും ഗതാഗത കുരുക്ക് ഒഴിയുന്നില്ല. അപ്രോച്ച് റോഡ് പാതിവഴിയിൽ പണി നിലച്ചതാണ് ഇതിന് കാരണം. മേൽപാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 90 ശതമാനം കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇപ്പോഴും പ്രതിസന്ധിയിലാണ്. റോഡിന്റെ രൂപകല്പനയിൽ മാറ്റം വരുത്തിയെങ്കിലും ഈ ഏറ്റെടുത്ത സ്ഥലത്തിന് മതിയായ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് ആരോപിച്ച് സ്ഥല ഉടമകൾ കോടതിയെ സമീപിച്ചതാണ് റോഡ് പണി പാതി വഴി നിർത്താൻ കാരണം. 2018ൽ പൂർത്തിയാകേണ്ട റോഡ് 2022 ആയിട്ടും ഒന്നും ആവാതെ കിടക്കുകയാണ്. നിർമ്മാണ ചെലവ് 19.8 കോടിയിൽ…

Read More
Click Here to Follow Us