സൈനിക ക്യാമ്പിലേക്ക് മണ്ണിടിഞ്ഞുവീണു; നിരവധിപേരെ കാണാതായി

മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാമ്പിലേക്ക് മണ്ണിടിഞ്ഞുവീണ് നിരവധിപേരെ കാണാതായി. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ഇരുപതോളം പേർ അപകടത്തിൽ പെട്ടതായാണ് വിവരം ഇവരിൽ 13 പേരെ രക്ഷപ്പെടുത്തി..

അപകടത്തിൽ ഇന്ത്യൻ സൈനികർ താമസിച്ചിരുന്ന പ്രദേശത്തെ ഒരു ഭാഗം മുഴുവൻ മണ്ണിനടിയിൽ പെടുകയായിരുന്നു. രക്ഷാപ്രവർത്തനത്തിലൂടെ കണ്ടെത്തിയ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്നാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

തീവ്രമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നു കൊണ്ടിരിക്കുന്നത്. വൈകാതെ എല്ലാവരേയും രക്ഷപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൈനികവൃത്തങ്ങൾ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts